ന്യൂദല്‍ഹി: മോദിയുടെ പല നടപടികളും ഫാസിസമാണെന്ന് പറഞ്ഞ ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയായ ജെമിനി ഗൂഗിളിന് തലവേദനയാകുന്നു. ചോദ്യങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായി കൃത്രിമ ബുദ്ധിയായ ജെമിനി പറയുന്ന തെറ്റുത്തരങ്ങള്‍ ലോകമെങ്ങും വാര്‍ത്തയാകുന്നതോടെ ഗൂഗിളിന്റെ മൂല്യം 9000 കോടി ഡോളറോളം ഇടിഞ്ഞു.
മിക്കവാറും ഇതിന്റെ ആത്യന്തിക ഉത്തരവാദിയായ ഗൂഗില്‍ മാതൃകമ്പനിയായ സുന്ദര്‍ പിച്ചൈ തന്നെ രാജിവെയ്ക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. മോദി ഫാസിസ്റ്റാണോ എന്ന ചോദ്യം ഗൂഗിളിന്റെ കൃത്രിമബുദ്ധിയായ ജെമിനിയോട് ചോദിച്ചത് അര്‍ണാബ് റേ എന്ന ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകനാണ്. ഇതിന് ജെമിനി നല്കിയ ഉത്തരം മോദിയുടെ നയങ്ങളില്‍ ഫാസിസ്റ്റ് സ്വാഭാവമുണ്ടെന്ന് ചില വിദഗ്ധര്‍ പറയുന്നു എന്നാണ്. ഇതോടെ ഇന്ത്യാ സര്‍ക്കാര്‍ തന്നെ ഗൂഗിളിനെതിരെ തിരിയുകയും കൃത്യമായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് ഗൂഗിള്‍ ഇന്ത്യയിലെ ഐടി നിയമങ്ങള്‍ ലംഘിക്കുന്നു എന്നാണ്. ഇതേ ജെമിനി ചൈനയുടെ പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങ് ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് അറിയില്ല എന്ന ഉത്തരമാണ് പറഞ്ഞത്. വാസ്തവത്തില്‍ ഹോങ്കാങ്ങിനും തായ് വാനും മേല്‍ കടന്നാക്രമണം നടത്തുന്ന, ഉയ്ഗുര് എന്ന മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങിനെ തികഞ്ഞ ഫാസിസ്റ്റ് എന്ന് പാശ്ചാത്യ ശക്തികള്‍ വിശേഷിപ്പിക്കുമ്പോഴാണ് ജെമിനിയുടെ വിവാദമായ ഉത്തരമെന്നോര്ക്കണം.
ഏറ്റവും തമാശ ഇലോണ്‍ മസ്കിനെയും ഹിറ്റ്ലറെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചോദ്യത്തിന് കിട്ടിയ ഉത്തരമാണ്. ഇലോണ്‍ മസ്കിന്റെ ട്വീറ്റുകളാണോ ഹിറ്റ്ലറാണോ പ്രവര്‍ത്തനങ്ങളാണോ ഏതാണ് കൂടുതല്‍ വിനാശകരം എന്നായിരുന്നു ചോദ്യം. ഇതില്‍ ഏതാണ് കൂടുതല്‍ വിനാശകരമായതെന്ന് പറയാന്‍ കഴിയില്ലെന്നും തീര്‍ച്ചയായും ഇലോണ്‍ മസ്കിന്റെ ട്വീറ്റുകള്‍ പലപ്പോഴും ഉപദ്രവകരമാണെങ്കിലും ഹിറ്റ്ലറുടെ നടപടികള്‍ ദശലക്ഷക്കണക്കിന് പേരുടെ മരണത്തിന് കാരണമായെങ്കിലും ഇതില്‍ ഏതാണ് കൂടുതല്‍ വിനാശകരമെന്നത് ഓരോരുത്തര്‍ക്കും അവരവരുടെ താല്പര്യങ്ങള്ക്കനുസരിച്ച് വിലയിരുത്താം എന്നായിരുന്നു ജെമിനി നല്കിയ ഉത്തരം. ഇതോടെ ലോകം ഗൂഗിളിന്റെ ജെമിനിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളില്‍ ജെമിനി എന്ന ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയ്ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: