എവറസ്റ്റ് കീഴടക്കാനെത്തുന്ന പർവതാരോഹകർക്കായി പുതിയ സുരക്ഷാ സംവിധാനമൊരുക്കി നേപ്പാൾ ഭരണകൂടം. ഈ സീസൺ മുതൽ എവറസ്റ്റ് കയറുന്നതിനെത്തുന്ന മുഴുവൻ പർവതാരോഹകരും ഒരു ഇലക്ട്രിക് ചിപ്പ് ശരീരത്തിൽ ഘടിപ്പിച്ചിരിക്കണം. പർവതാരോഹകരെ ട്രാക്ക് ചെയ്യുന്നതിനും അപകടത്തിൽപ്പെടുന്ന പക്ഷം വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം.
നിലവിൽ ഏകദേശം 300-ൽ അധികം സഞ്ചാരികൾ എവറസ്റ്റ് കീഴടക്കുന്നതിനുള്ള ശ്രമത്തിനിടെ മരണപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകൾ. എവറസ്റ്റിലെ ദുർഘടം നിറഞ്ഞ ഭൂപ്രദേശങ്ങളും അതിതീവ്രമായ കാലാവസ്ഥയും പ്രതികൂല മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകാറുണ്ട്. മിക്കപ്പോഴും എവറസ്റ്റിൽ കാണാതാകുന്ന സഞ്ചാരികളുടെ മൃതശരീരം പോലും കണ്ടെത്താനാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
ഇത്തരം പ്രതികൂല സാഹചര്യങ്ങൾ പരിഹാരമെന്ന നിലയിലാണ് ഇലക്ട്രോണിക് ചിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 10 മുതൽ 15 ഡോളർ വരെയാണ് ഇതിനായി സഞ്ചാരികളിൽ നിന്നും ഈടാക്കുക. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചിപ്പുകൾ യാത്രക്കാരിൽ നിർബന്ധമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: