ചാര്‍ഖി ദാദ്രി: രണ്ടാമത് നാഷണല്‍ പാരാ ആംപ്യൂട്ടി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൂന്ന് കാറ്റഗറിയിലും കേരളം ചാമ്പ്യന്മാര്. പാരാ ആംപ്യൂട്ടി ഫുട്ബോള്‍ അസോസിയേഷന് ഇന്ത്യയുടെ കീഴില്‍ ഹരിയാന പാരാ ആംപ്യൂട്ടി ഫുട്ബോള്‍ അസോസിയേഷന് നടത്തിയ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആംപ്യൂട്ടി കാറ്റഗറിയില്‍ മധ്യപ്രദേശിനെതിരെ 7 ഗോളുകള്കളും, അപ്പര്ലിംപിക് കാറ്റഗറിയില്‍ രാജസ്ഥാനെതിരെ 6 ഗോളുകള്കളും, ലോവര്ലിംപിക് കാറ്റഗറിയില്‍ ഉത്തരാഖണ്ഡിനെതിരെ 8 ഗോളുകളും നേടിയാണ് കേരളം ചാമ്പ്യന്മാര് ആയത്.
കേരളത്തിന്റെ ഗസ്റ്റ് പ്ലേയറായ ദല്‍ഹി സ്വദേശി മിര്‍ ഒമിദ് ബെസ്റ്റ് പ്ലെയറും, മികച്ച മിഡ്ഫീല്‍ഡര്‍ ആയി ലോവര്ലിംപിക് വിഭാഗത്തില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ മലപ്പുറം സ്വദേശി കെ.വി. ഫൈസലും, മികച്ച ഫോര്‍വേഡറായി ഇന്റര്‍നാഷണല്‍ മത്സരാര്‍ത്ഥിയും ആംപ്യൂട്ടി വിഭാഗത്തില്‍ കേരള ടീമിന്റെ ക്യാപ്റ്റനുമായ പാലക്കാട് സ്വദേശി ലെനിന്.വി.പിയും, മികച്ച ഗോള്‍കീപ്പര്‍ ആയി അപ്പര്ലിംപിക് വിഭാഗത്തില്‍ കേരള ക്യാപ്റ്റനായ കൊല്ലം സ്വദേശി ശരത്.എസ് എന്നിവര്‍ ട്രോഫികള്‍ നേടി.
കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത മറ്റു മത്സരാര്‍ത്ഥികള്‍ ഇവരാണ് ഷാല്വിന് ഫ്രാന്‍സിസ്, എറണാകുളം. അക്ഷയ് ബി, വിജയകൃഷ്ണ കെ.വി, അഭിരൂപ് കെ.എസ്, വിഷ്ണു എം.വി, തൃശ്ശൂര്‍. സിനാന് പി.ടി മലപ്പുറം. ജിഷ്ണു കൃഷ്ണ പാലക്കാട്. ജോയല്‍ ജോള്.എം ഷാജി, അംബരീഷ്.ബി,വയനാട്, ശ്രീനന്ദ്.കെ.സി കണ്ണൂര്‍, മഹാരാഷ്ട്ര സ്വദേശികളായ ഗസ്റ്റ് മത്സരാര്‍ത്ഥികള്‍ രാജന്, സുശാന്ത്, സഞ്ജു എന്നിവര്‍ കേരള ടീമിന്റെ ഭാഗമായിരുന്നു. ഫിസിക്കലി ചലഞേഡ്സ് ഓള് സ്പോര്‍ട്സ് അസോസിയേഷന് കേരളയുടെ നേതൃത്വത്തില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീമിന്റെ മാനേജര്‍ തൃശൂര്‍ സ്വദേശി കിഷോര്‍.എ.എം ആയിരുന്നു. സ്റ്റേറ്റ് ടീമിന് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ജേഴ്സി ബൂട്ട് എന്നിവ കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്പോണ്സര് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: