തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്ര സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികള്‍ രാജ്യത്തിന്റെ ബഹിരാകാശ മേഖലയുടെ മുഴുവന്‍ സാദ്ധ്യതകളും സാക്ഷാത്കരിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനും, ഈ മേഖലയിലെ സാങ്കേതിക, ഗവേഷണവികസന കഴിവുകള്‍ വര്‍ദ്ധിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും ഊര്‍ജ്ജം പകരും. ബഹിരാകാശ മേഖലയ്ക്ക് ലോകോത്തര സാങ്കേതികസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ മൂന്ന് പദ്ധതികളും ഏകദേശം 1800 കോടി രൂപ ചെലവിലാണ് വികസിപ്പിച്ചിരിക്കുന്നത്.
ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എല്‍.വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി (സംയോജന സംവിധാനം പി.ഐ.എഫ്); മഹേന്ദ്രഗിരിയിലെ ഐ.എസ്.ആര്.ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ പുതിയ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എന്ജിന് ആന്‍ഡ് സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ െ്രെടസോണിക് വിന്‍ഡ് ടണല്‍ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ പി.എസ്.എല്‍.വി ഇന്റഗ്രേഷന്‍ ഫെസിലിറ്റി (പി.ഐ.എഫ്) പി.എസ്.എല്‍.വി വിക്ഷേപണങ്ങളുടെ ആവൃത്തി പ്രതിവര്‍ഷം ആറില്‍നിന്ന് 15 ആയി ഉയര്‍ത്താന്‍ സഹായിക്കും.
എസ്.എസ്.എല്‍.വിയുടെയും സ്വകാര്യ ബഹിരാകാശ കമ്പനികള്‍ രൂപകല്‍പ്പന ചെയ്യുന്ന മറ്റ് ചെറിയ വിക്ഷേപണ പേടകങ്ങളുടെയും വിക്ഷേപണാവശ്യങ്ങള്‍ നിറവേറ്റാനും ഈ അത്യാധുനിക കേന്ദ്രത്തിനാകും.
ഐ.പി.ആര്.സി മഹേന്ദ്രഗിരിയിലെ പുതിയ സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എന്ജിന് ആന്‍ഡ് സ്റ്റേജ് ടെസ്റ്റ് സൗകര്യം സെമി ക്രയോജനിക് എന്‍ജിനുകളുടെയും ഘട്ടങ്ങളുടെയും വികസനം സാദ്ധ്യമാക്കുകയും, നിലവിലെ വിക്ഷേപണപേടകങ്ങളുടെ പേലോഡ് ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 200 ടണ്‍ വരെ ത്രസ്റ്റ് എഞ്ചിനുകള്‍ പരീക്ഷിക്കുന്നതിന് ദ്രവീകൃത ഓക്സിജന്‍, മണ്ണെണ്ണ വിതരണ സംവിധാനങ്ങള്‍ എന്നിവ ഈ കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
അന്തരീക്ഷ മേഖലയില്‍ പറക്കുന്ന സമയത്ത് റോക്കറ്റുകളുടെയും വിമാനങ്ങളുടെയും സ്വഭാവസവിശേഷതകള്‍ നിര്‍ണയിക്കുന്നതിനുള്ള എയറോഡൈനാമിക് പരിശോധനയ്ക്ക് വിന്‍ഡ് ടണലുകള്‍ അത്യന്താപേക്ഷിതമാണ്. വി.എസ്.എസ്.സിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ‘െ്രെടസോണിക് വിന്‍ഡ് ടണല്‍’ നമ്മുടെ ഭാവി സാങ്കേതികവിദ്യാ വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സങ്കീര്‍ണമായ സാങ്കേതിക സംവിധാനമായി പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: