ജമ്മു: ആറായിരം മെഗാവാട്ട് ശേഷിയുള്ള നിലവിലുള്ള വൈദ്യുത പദ്ധതികൾ പൂർത്തീകരിച്ചതിന് ശേഷം ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ല ഉത്തരേന്ത്യയിലെ പ്രധാന പവർ ഹബ് ആയി മാറുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി തന്റെ ഉധംപൂർ പാർലമെൻ്റ് മണ്ഡലത്തിന്റെ ഭാഗമായ കത്വ ജില്ലയിലെ ബാനിക്ക് സമീപം ഹിമാചൽ-ജമ്മു-കശ്മീർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന 120-മെഗാവാട്ട് സേവ-II ജലവൈദ്യുത പദ്ധതി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഎച്ച്പിസി, ഡയറക്ടർ ആർ. പി . ഗോയൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ജലവൈദ്യുത പദ്ധതികളുടെ സ്ഥിതി മന്ത്രി അവലോകനം ചെയ്തു.
2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ ഏഴ് പ്രധാന ജലവൈദ്യുത പദ്ധതികളെങ്കിലും ഈ മേഖലയിൽ വന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: