മോസ്കോ : റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ മൃതദേഹം മാതാവിന് വിട്ടു നല്‍കിയതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
‘ശവസംസ്കാരം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും വക്താവ് പറഞ്ഞു. അതേസമയം സംസ്കാരം രഹസ്യമായി നടത്തണമെന്ന് അധികൃതര്‍ മാതാവിനോട് ആവശ്യപ്പെട്ടതായും വക്താവ് പറഞ്ഞു.
ഇതിന് വിസമ്മതിച്ചാല്‍, മൃതദേഹം അലക്സി നവല്‍നി മരിച്ച ജയില്‍ വളപ്പില്‍ തന്നെ സംസ്കരിക്കുമെന്നാണ് ഭീഷണി.
അലക്സി നവല്‍നി മരിച്ച ജയിലിന് സമീപമുള്ള പട്ടണത്തിലാണ് അദ്ദേഹത്തിന്റെ മാതാവ് കഴിഞ്ഞ ആഴ്ച താമസിച്ചത്. സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ട ശേഷം, മകന്റെ ‘രഹസ്യ’ ശവസംസ്കാരത്തിന് സമ്മതിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തന്റെ ഭര്‍ത്താവിന്റെ മൃതദേഹം പിടിച്ചു വച്ചിരിക്കുകയാണെന്ന് അലക്സി നവല്‍നിയുടെ ഭാര്യ യൂലിയ നേരത്തേ ആരോപിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റാണെന്ന് അവര്‍ ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: