തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രഥമ വൈസ് ചാന്‍സലറായ മുബാറക് പാഷ രാജി വച്ചു. കോടതി നിര്‍ദേശപ്രകാരം പുറത്താക്കാന്‍ നോട്ടീസ് നല്കിയ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയത്. പുറത്താക്കല്‍ നടപടിയുടെ ഭാഗമായുള്ള ഹിയറിംഗിന് മുന്‍പ് തന്നെ വിസി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു.
കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റല്‍, ശ്രീനാരായണ ഗുരു സര്‍വകലാശാല വി സിമാരുമായി ഗവര്‍ണര്‍ ശനിയാഴ്ച ഹിയറിംഗ് നിശ്ചയിച്ചിരുന്നു. വി സിമാരോട് രാജ് ഭവനില്‍ നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.
ഇതില്‍ ഡിജിറ്റല്‍ സര്‍വകലാശാല വി സിയും കാലിക്കറ്റ് വി സിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്കൃതം സര്‍വകലാശാല വി സിയുടെ അഭിഭാഷകന് ഓണ്‍ലൈനില്‍ ഹാജരായി.എന്നാല്‍ മൂന്നു വി സിമാരും അയോഗ്യരാണെന്ന് യുജിസി പ്രതിനിധി ഹിയറിംഗില്‍ അറിയിച്ചു.
തനിക്കും അഭിഭാഷകനും ഹിയറിംഗിനെത്താന് അസൗകര്യമുണ്ടെന്ന് കാട്ടി സംസ്കൃത വി സി ഗവര്‍ണറുടെ സെക്രട്ടറിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ ഗവര്‍ണറുടെ ഓഫീസ് നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: