ന്യൂദല്‍ഹി: മോദിയെ പിന്തുണച്ചതിന് ഒരു വിഭാഗം മാധ്യമങ്ങള്‍ തന്നെ വര്‍ഗീയവാദിയാക്കിയെന്ന് സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍. എബിപി നെറ്റ്വര്‍ക്കിന്റെ ഐഡിയ ഓഫ് ഇന്ത്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മതത്തില്‍പ്പെട്ടവരും എനിക്ക് സുഹൃത്തുക്കളാണ്. 2014ല്‍ ഞാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയെ പിന്തുണച്ചു. ഒറ്റരാത്രികൊണ്ട് അവര്‍ എന്നെ സൈഡ്ലൈന് ചെയ്തു. ഞാന്‍ അഭിമാനിയായ ഒരു ഹിന്ദുവാണ്. രാമക്ഷേത്രത്തില്‍ എന്താണ് വര്‍ഗീയത? ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ലല്ലോ. രാമക്ഷേത്രത്തില്‍ ആരെങ്കിലും പോകുമ്പോള്‍ മാത്രമാണ് കുഴപ്പം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: