തിരുവനന്തപുരം: നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് പിടികൂടിയത്.
ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. അക്യൂപങ്ചറിന്റെ മറവില്‍ ഷിഹാബുദ്ദീന് വ്യാജ ചികിത്സ നടത്തുന്നെന്ന് സെപ്തംബര്‍ മാസത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തെ തുടര്‍ന്നാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. വെഞ്ഞാറമൂട് കേന്ദ്രമാക്കിയാണ് ഷിഹാബുദ്ദീന് ചികിത്സ നടത്തിയിരുന്നത്. എന്നാല്‍ റിപ്പോര്ട്ടിന്മേല് പൊലീസും ആരോഗ്യവകുപ്പും തുടര്‍നടപടി സ്വീകരിച്ചില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: