ഫ്ളോറിഡ: ചരിത്രത്തിൽ ഇടം നേടി ഒരു സ്വകാര്യ നിർമ്മിത പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഓഡീസിയസ് എന്ന് വിളിക്കപ്പെടുന്ന ഇന്റുയിറ്റീവ് മെഷിൻസ് നിർമ്മിച്ച നോവ-സി ലാൻഡറാണ് ചന്ദ്രനിൽ ഇറങ്ങിയത്. അര നൂറ്റാണ്ടിന് ശേഷം ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ അമേരിക്കൻ നിർമിത പേടകമാണിത്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 4.53-നാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. 1972-ൽ അപ്പോളോ 17 പേടകമാണ് ഏറ്റവും ഒടുവിൽ ചന്ദ്രനിൽ ഇറങ്ങിയത്. പേടകം ഇറങ്ങുന്നതിന്റെ അവസാന നിമിഷങ്ങളിൽ കൺട്രോൾ സെന്ററും പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയെന്ന് സ്ഥിരീകരിച്ചത്.
ഈ കഴിഞ്ഞ ഫെബ്രുവരി 15-നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഒഡീസിയസ് വിക്ഷേപിച്ചത്. 14 അടി ഉയരമുള്ള ലാൻഡർ ആറ് ദിവസം കൊണ്ട് 99,7793.28 കിമി സഞ്ചരിച്ചാണ് പേടകം ചന്ദ്രനിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: