ന്യൂദല്‍ഹി: ജലവൈദ്യുത പദ്ധതി അഴിമതി കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി ബന്ധപ്പെട്ടയിടങ്ങളില്‍ സിബിഐ റെയ്ഡ്. മുപ്പതോളം സ്ഥലങ്ങളിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. 2,200 കോടി രൂപയുടെ കിരു ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രൊജക്ടിന്റെ നിര്‍മാണ ജോലികള്‍ക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് ജമ്മുവിലും ദല്‍ഹിയിലുമായി എട്ടിടങ്ങളില്‍ കഴിഞ്ഞമാസം സിബിഐ പരിശോധന നടത്തിയിരുന്നു. 21 ലക്ഷം രൂപ, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കംപ്യൂട്ടറുകള്‍, വിവിധ രേഖകള്‍ എന്നിവ അന്ന് പിടിച്ചെടുത്തു.
പ്രൊജക്ടുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. 624 മെഗാവാട്ടിന്റെ കിരു പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. കിരു ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുമ്പോള്‍ ഇ- ടെണ്ടര്‍ പ്രകാരമുള്ള മാര്‍ഗനി
ര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്.
കശ്മീര്‍ സര്‍ക്കാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെനാബ് വാലി പവര്‍ പ്രൊജക്ട് (സിവിപിപിപിഎല്) എന്ന സ്വകാര്യ സ്ഥാപനത്തിന്റെ അന്നത്തെ ചെയര്മാന്, എംഡി, ഡയറക്ടര്‍മാര്‍, സത്യപാല്‍ മാലിക് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: