മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ബിജെപി വൃത്തങ്ങളും താരത്തിന്റെ കുടുംബാംഗങ്ങളും ഇക്കാര്യം നിഷേധിക്കാത്തതിനാല്‍ ഇതുസംബന്ധിച്ച് ശക്തമായ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അമ്മ ശബ്നം സിങ്ങിനൊപ്പം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ന്യൂഡല്‍ഹിയിലെത്തി യുവി സന്ദര്‍ശിച്ചിരുന്നു ഇതോടെയാണ് സ്ഥാനാര്‍ത്ഥിയാകുമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത്.
പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍നിന്ന് താരം ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ നടന് സണ്ണി ഡിയോളാണ് ഇവിടെനിന്നുള്ള ലോകസഭാംഗം. ഗുരുദാസ്പൂര്‍ ബിജെപിയുടെ സിറ്റിംഗ് മണ്ഡലമാണ്. ബോളിവുഡ് നടന് വിനോദ് ഖന്നയും ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുണ്ട്.
നിരവധി ക്രിക്കറ്റ് താരങ്ങള്‍ മുമ്പ് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുണ്ട്. നിലവില്‍ ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയാണ്. അതേസമയം കോണ്‍ഗ്രസിലേക്കു പോയ മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക് തിരഞ്ഞെടുപ്പിനു മുന്‍പ് മടങ്ങിയെത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. സിദ്ദു ബിജെപിയിലേക്കു തിരിച്ചെത്തിയാല്‍ അമൃത്!സറില്നിന്നു മത്സരിക്കാനാണു സാധ്യത. സിദ്ധുവിനൊപ്പം കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാരും വരുമെന്നാണ് സിദ്ദുവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: