തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികളോട് ഇടതു സര്‍ക്കാര്‍ കാണിച്ചത് കൊടും ക്രൂരതയും വഞ്ചനയുമാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
2022- 24അധ്യയന വര്‍ഷങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാതെ വഞ്ചിക്കുകയാണ് ചെയ്തത്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 122.16 കോടി രൂപയും പട്ടിക വര്‍ഗ വിദ്യാര്‍ത്ഥി കള്‍ക്ക് 16.53കോടി രൂപയുമടക്കം 138.69കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇത് വരെ വിതരണം ചെയ്തിട്ടില്ല. പ്ലസ്ടു ഹയര്‍ സെക്കന്‍ഡറി മുതല്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഭാവിയാണ് ഇടതു സര്‍ക്കാര്‍ തകര്‍ത്തത്. ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്. ലംപ്സം ഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ്, ഫെല്ലോഷിപ്പ്, അഡിഷണല്‍ സ്റ്റേറ്റ് അലവന്‍സ്, സ്റ്റേറ്റ് അക്കാദമിക് അലവന്‍സ് തുടങ്ങി ഗ്രാന്ന്റുകള് പൂര്‍ണ്ണമായി മുടങ്ങി. പട്ടികജാതി വിദ്യാര്‍ത്ഥി കളുടെ ഭാവി അപകടത്തിലാക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി.
പട്ടിക ജാതി വകുപ്പ് മന്ത്രി ഈ വിഷയത്തില്‍ മറുപടി പറയണം. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശികയും വിതരണം ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: