ന്യൂദല്‍ഹി: സമരം പിന്‍വലിക്കാന്‍ കര്‍ഷകസംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് 1.5 ലക്ഷം കോടി മുതല്‍ 2 ലക്ഷം കോടി രൂപ വരെയാണെന്ന് കര്‍ഷകസമരനേതാവ് സര്‍വന്‍ സീങ്ങ് പാന്തര്‍ അഭിപ്രായപ്പെടുമ്പോള്‍ അത് അര്‍ധസത്യം മാത്രമാണ്.
ഖജനാവില്‍ നിന്നും നീക്കിവെക്കേണ്ടി വരിക വര്‍ഷം തോറും 10 ലക്ഷം കോടി
കാരണം കാര്‍ഷിക വിളകള്‍ക്ക് മിനിമം തറവില പ്രഖ്യാപിച്ചാല്‍ സര്‍ക്കാരിന് വര്‍ഷം തോറും 10 ലക്ഷം കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. വെറുതെ വാഗ്ദാനം കൊടുത്തതുകൊണ്ടായില്ല അത് നടപ്പിലാക്കുക എന്നതിന് പ്രായോഗികമായ മറ്റ് കടമ്പകളും ഏറെ.
23 കാര്‍ഷിക വിളകള്‍ക്ക് മിനിമം തറവില പ്രഖ്യാപിക്കുകയും അതിന് നിയമത്തിന്റെ പരിരക്ഷ നല്‍കുകയും ചെയ്താല്‍ അത് പലരീതികളിലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് ക്രിസില്‍ ഡയറക്ടര്‍ പുഷാന്‍ ശര്‍മ്മ പറയുന്നു. ആദ്യത്തേത് ഖജനാവിനുണ്ടാകുന്ന താങ്ങാനാവാത്ത അധികച്ചെലവിന്റെ ഭാരം തന്നെ. പൊതു കാര്ഷികചന്തകളില് തറവിലയേക്കാള്‍ താഴ്ന്ന വിലക്ക് വിറ്റഴിക്കുന്ന വിളകള്‍ മാത്രമാണ് സര്‍ക്കാര്‍ സംഭരിക്കുന്നതെങ്കില്‍ പോലും വര്‍ഷം തോറും ആറ് ലക്ഷം കോടി അധികച്ചെലവ് വരും.
വേണ്ടത് പ്രഖ്യാപനമല്ല, വിശദമായ ചര്‍ച്ച
മാത്രമല്ല, മിനിമം തറവിലയ്ക്ക് നിയമപരിരക്ഷ നല്കിയാല് ഒരു സര്‍ക്കാരിനും പിന്നീട് അതില്‍ നിന്നും ഒരു സാഹചര്യത്തിലും പിന്മാറാന് സാധിക്കില്ല. പ്രത്യേകിച്ചും കര്‍ഷകരുടെ രാജ്യത്തുള്ള ശക്തി കണക്കിലെടുത്താല്‍. ഇത് ഏറെ ചര്‍ച്ചകള്‍ ആവശ്യമുള്ള ഒരു വിഷയമാണ്. – വിദഗ്ധര്‍ പറയുന്നു. അത് തന്നെയാണ് കേന്ദ്ര കൃഷിമന്ത്രി അര്ജുന് മുണ്ഡയും പറയുന്നത്. പക്ഷെ അത് ചെവിക്കൊള്ളാന്‍ സമരക്കാര്‍ തയ്യാറല്ല.
പക്ഷെ കര്‍ഷകരുടെ സംഘടനകള്‍ ഇത് കേള്‍ക്കാന്‍ തയ്യാറല്ല. അഞ്ചു വട്ടം ചര്‍ച്ചകള്‍ നടന്നിട്ടും സമവായത്തിലെത്താനായില്ല. . കര്‍ഷര്‍ക്ക് അവരുടെ കാര്‍ഷിക വിളകള്‍ക്ക് മിനിമം തറവില നല്കാന് വര്‍ഷം രണ്ട് ലക്ഷം ചെലവാക്കിയാല്‍ മതിയെന്ന് നിസ്സാരമായി കര്‍ഷകസമരനേതാവ് സര്‍വന്‍ സിങ്ങ് പാന്തര്‍ പറയുമ്പോഴും അത് പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടേറെയാണ്.
രാഹുല്‍ഗാന്ധി ഇപ്പോഴെ കര്‍ഷകരുടെ എന്താവാശ്യവും നടപ്പിലാക്കാന്‍ തയ്യാറാണ്. പക്ഷെ നിരുവത്തരവാദപരമായ അത്തരം പ്രസ്തവാനകളല്ല വേണ്ടതെന്നും പ്രായോഗിക പരിഹാരമാണ് വേണ്ടതെന്നും മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നു.
സ്വാമിനാഥന് കമ്മീഷന്റെ നിര്‍ദേശം
എല്ലാവര്‍ഷവും സര്‍ക്കാര്‍ മിനിമം തറവില കാര്‍ഷികവിളകള്‍ക്ക് പ്രഖ്യാപിക്കുന്നുണ്ട്. അത് നല്‍കുന്നുമുണ്ട്. അതു നല്കി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കാര്‍ഷിക വിളകള്‍ കൂടുതലുണ്ടെങ്കില്‍ ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ശേഖരിക്കും. പക്ഷെ ഇത് പോര. കാര്‍ഷികവിളകള്‍ക്കുള്ള മിനിമം തറവിലയ്ക്ക് നിയമപരിരക്ഷ നല്‍കണമെന്നും സ്വാമിനാഥന് കമ്മീഷന് പറയുന്ന തറവില നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
സ്വാമിനാഥന് കമ്മീഷന് പറയുന്ന തറവില നല്‍കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. സ്വാമിനാഥന് കമ്മീഷന് ഗോതമ്പിന് പറയുന്ന തറവില ക്വിന്റലിന് 2478 രൂപയാണ്. ഇപ്പോള്‍ നല്‍കിവരുന്നത് 2275 രൂപയാണ്. നെല്ലിന് ക്വിന്റലിന് 2866 രൂപയാണ് സ്വാമിനാഥന് കമ്മീഷന് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ നല്‍കിവരുന്നത് 2183 രൂപയാണ്. മറ്റ് 21 വിളകള്‍ക്കും സ്വാമിനാഥന് നിര്‍ദേശിക്കുന്ന വലിയ തറവിലകളാണ്.
ചിദംബരത്തിന്റെ കുബുദ്ധി
സര്‍ക്കാരിന് ഇത്രയും സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുന്ന ആവശ്യം പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെടുകയും അതിനായി അക്രമാസക്തസമരമുറകള് സ്വീകരിക്കുന്നതും ന്യായീകരിക്കാവുന്നതല്ല. മോദി സര്‍ക്കാരിന് അത് പൊടുന്നനെ തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അറിയാം. അമിതസാമ്പത്തിക ഭാരം അടിച്ചേല്പിച്ച് മോദി സര്‍ക്കാരിനെ തറപറ്റിക്കുക എന്നത് കോണ്‍ഗ്രസ് നേതാവും മുന്‍ സാമ്പത്തിക മന്ത്രിയുമായ പി.ചിദംബരത്തിന്റെ ഗൂഢപദ്ധതിയാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക ചരട് വലിക്കുന്ന സര്‍ക്കാര്‍ എപ്പോഴാണ് പ്രതിസന്ധിയിലാവുക എന്നത് ഈ കുശാഗ്രബുദ്ധിക്കാരനായ സാമ്പത്തികശാസ്ത്രജ്ഞന് അറിയാം. കോവിഡ് പ്രതിസന്ധി കാലത്ത് പലവിധത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി മോദിസര്ക്കാരിനെക്കൊണ്ട് അമിത സാമ്പത്തികസൗജന്യങ്ങള്‍ പ്രഖ്യാപിപ്പിച്ചതിന് പിന്നില്‍ ചിദംബരത്തിന്റെ കൂര്മ്മബുദ്ധിയുണ്ട്. പി. ചിദംബരവും ജയറാം രമേശും ചേര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകസമരത്തിലൂടെ സര്‍ക്കാരിനെ മുട്ടികുത്തിക്കാമെന്ന തന്ത്രം കണ്ടെത്തിയിരിക്കുന്നത്. 10 ലക്ഷം കോടിയുടെ അമിത സാമ്പത്തിക ഭാരം അടിച്ചേല്പിച്ചാല് സര്‍ക്കാരിന് അത്രയും തുക അധികമായി കണ്ടെത്തുക എന്നത് ദുഷ്കരമാണല്ലോ. അതിലൂടെ മോദി സര്‍ക്കാരിന്റെ അടിപതറും. അതാണ് ചിന്ത.
കര്‍ഷകര്‍ എന്ന വികാരം ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിക്കൂട്ടിലാക്കുകയാണ് ഇവരുടെ ലക്ഷ്യം. മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ അവസരം കാത്ത് കഴിയുന്ന ഖലിസ്ഥാന്‍ സംഘടനകള്‍ക്കും ഇത് അവസരമായി. അവരും സമരക്കാര്‍ക്ക് ധാരാളം പണം ഒഴുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: