കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയായതില് മുഖ്യമന്ത്രി മമത ബാനര്‍ജി പലതും മറയ്ക്കാന്‍ ശ്രമിക്കുന്നെന്നും സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ മമതയുടെ രാഷ്ട്രീയ ധാര്‍മികത തകര്‍ന്നിരിക്കുന്നെന്നും മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്.
തൃണമൂല്‍ അക്രമി സംഘത്തലവനും ജില്ലാ പരിഷത്ത് അംഗവുമായ ഷാജഹാന് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഹിന്ദുസ്ത്രീകളെ തട്ടിക്കൊണ്ടുപോയി തൃണമൂല്‍ ഓഫീസില്‍ മാനഭംഗപ്പെടുത്തിയതില്‍ ബംഗാളില്‍ പ്രതിഷേധം ഇരമ്പുകയാണ്.
സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നു.
സന്ദേശ്ഖാലി സംഭവം നമ്മുടെ സമൂഹത്തിനും ജനാധിപത്യത്തിനും നാണക്കേടാണ്. മാനഭംഗത്തിനിരയായ സ്ത്രീകള്‍ക്കു മാനുഷിക സഹായം പോലും നല്കാന് മമത തയാറാകാത്തതെന്താണ്. അവര്‍ക്ക് എന്തൊക്കയോ മറയ്ക്കാനുണ്ട്. വനിതാ മുഖ്യമന്ത്രിയായിട്ടും എന്താണവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്, രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: