ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. കൃത്യമായ വ്രതാനുഷ്ഠാനങ്ങളോടെ ഓരോ അമ്മമാരും പൊങ്കാല നിവേദിക്കാനുള്ള തയാറെടുപ്പിലാണ്. ഈ മാസം 25-നാണ് ആറ്റുകാൽ പൊങ്കാല. ആപത്തുകളിൽ നിന്നും രക്ഷ നേടുന്നതിനും ആഗ്രഹ സാഫല്യത്തിനും വേണ്ടിയാണ് പൊങ്കാലയർപ്പിക്കുന്നത് എന്നാണ് വിശ്വാസം.
പൊങ്കാലയിൽ പ്രധാനമായും ശർക്കര പായസം, കടുംപായസം, വെള്ള ചോറ്, വെള്ള പായസം, തെരളി, മണ്ടപ്പുറ്റ് എന്നിവയാണ് ദേവിക്ക് സമർപ്പിക്കുന്നത്. രോഗങ്ങൾ മാറുന്നതിനായാണ് ദേവിക്ക് മണ്ടപ്പുറ്റ് നിവേദിക്കുന്നത്. തലവേദന പോലുള്ള ശിരസുമായി ബന്ധപ്പെട്ട രോഗങ്ങൾ മാറുന്നതിനാണ് മണ്ടപ്പുറ്റ് സമർപ്പിക്കുന്നത്. തലയുടെ രൂപത്തിൽ കൈ കൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഇത് ആവിയിൽ വേവിച്ചെടുക്കും. ഇവ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ചേരുവകൾ…
വറുത്ത് പൊടിച്ച ചെറുപയർ -2 കപ്പ്
അരിപ്പൊട – അരക്കപ്പ്
ശർക്കര – ആവശ്യത്തിന്
ഏലയ്‌ക്ക – 5 എണ്ണം
നെയ്യ് – 2 ടീസ്പൂൺ
കൽക്കണ്ടം – ആവശ്യത്തിന്
ഉണക്ക മുന്തിരി – 1 സ്പൂൺ
തേങ്ങ – 1 പിടി
വറുത്ത കൊട്ട തേങ്ങ – ആവശ്യത്തിന്
മണ്ടപ്പുറ്റ് തയ്യാറാക്കുന്ന വിധം :-
വറുത്ത ചെറുപയർ പൊടിച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത്.അതിനായി ആദ്യം വറുത്ത ചെറുപയർ നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കര, ഏലയ്‌ക്ക, നെയ്യ്, മുന്തിരി, നെയ്യിൽ വറുത്തെടുത്ത കൊട്ട തേങ്ങ, കൽക്കണ്ടം, ചിരകിയ തേങ്ങ എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കി എടുക്കുക. ഒരു വശം രണ്ട് കുത്തിടണം.എന്ന ആവിയിൽ വേവിച്ചെടുക്കുക. ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കാനുള്ള മണ്ടപ്പുറ്റ് തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: