ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ 77-ാം പതിപ്പിന് ഇന്ന് തുടക്കം. ആദ്യ പോരാട്ടത്തില്‍ ഇന്ന് മേഘാലയയും സര്‍വീസസും തമ്മില്‍ ഏറ്റുമുട്ടും. മൂന്ന് മത്സരങ്ങളാണ് ഇന്ന് നടക്കുക. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പോരാട്ടത്തില്‍ കേരളം ആസാമിനെ നേരിടും. വൈകീട്ട് ഏഴിന് ആതിഥേയരായ അരുണാചല്‍ പ്രദേശ് ഗോവയെ നേരിടും.
ഫൈനല്‍സില്‍ കേരളം അടക്കം 12 ടീമുകളാണ് കിരീടത്തിനായി യോഗ്യത നേടിയത്. അരുണാചല്‍ പ്രദേശ് ആണ് ഇത്തവണത്തെ ആതിഥേയര്‍. രണ്ട് ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ടില്‍ ടീമുകള്‍ മത്സരിക്കുക.
ആതിഥേയര്‍ക്കൊപ്പം മേഘാലയ, ഗോവ, ആസാം, സര്‍വീസസ് എന്നിവ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് കേരളം. ഗ്രൂപ്പ് ബിയില്‍ കര്‍ണാടക, മഹാരാഷ്ട്ര, ദല്‍ഹി, മണിപ്പൂര്‍, മിസോറാം, റെയില്‍വേസ് എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ഇറ്റാനഗറിലെ യൂപിയയിലാണ് മത്സരങ്ങള്‍.
കര്‍ണാടകയാണ് നിലവിലെ ചാമ്പ്യന്മാര്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം കര്‍ണാടക ജേതാക്കളായത്. ഇക്കുറി ആകെ 37 മത്സരങ്ങളാണ് സന്തോഷ് ട്രോഫിയില്‍ നടക്കുക. രണ്ട് ഗ്രൂപ്പുകളിലെയും ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന റൗണ്ട് റോബിന് സംവിധാനത്തിലുള്ള പോരാട്ടങ്ങളില്‍ മുന്നിലെത്തുന്ന നാല് വീതം ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. പിന്നെ സെമി, ഫൈനല്‍ അത്തരത്തിലാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.
അമിത സമ്മര്‍ദ്ദം കൊടുക്കാതെ കഴിവുറ്റ താരങ്ങള്‍ സ്വതന്ത്രമായി കളിച്ച് മുന്നേറിവരാനാണ് അവസരമൊരുക്കുന്നത്. അവരുടെ കഴിവുകള്‍ താഴേത്തട്ടില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമമെന്നും എഐഎഫ്എഫ് ടെക്നിക്കല്‍ കമ്മിറ്റി അധ്യക്ഷനും മുന്‍ ഭാരത ഫുട്ബോള്‍ ടീം നായകനുമായ ഐ.എം. വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: