രാജസ്ഥാനില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച നിരവധി ബീഫ് വില്‍ക്കുന്ന ചന്തകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി. കിഷന്‍ഗര്‍ബാസിലെ കുന്ദഗധബാറ എന്ന കാട്ടിന് പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ഈ അനധികൃത ബീഫ് വില്പനകേന്ദ്രങ്ങള് പ്രവര്‍ത്തിച്ചിരുന്നത്.
സര്‍ക്കാര്‍ വനഭൂമിയില്‍ അനധികൃത ബീഫ് വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനംമന്ത്രി സഞ്ജയ് ശര്‍മ്മ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആല്‍വാര്‍ ജില്ലയിലെ കിഷന്‍ഗഞ്ച്-ബാസ് പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു.
ഇവിടെ ദിവസേന 20 പശുക്കളെയെങ്കിലും അറക്കുന്നുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന 300 ബീഫ് വില്പന കേന്ദ്രങ്ങള്‍ ഏകദേശം 50 ഗ്രാമങ്ങളിലേക്കാണ് ബീഫ് എത്തിക്കുന്നത്. ഇതുകൂടാതെ അനധികൃതമായ 70 ഏക്കര്‍ കടുക്, ഗോതമ്പ് പാടങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥലങ്ങളാണിത്.
അറക്കാനുള്ള പശുക്കളെ വളര്‍ത്തുന്ന പശുവളര്‍ത്തല്‍ കേന്ദ്രങ്ങളും നശിപ്പിച്ചു. ഇതും സര്‍ക്കാര്‍ സ്ഥലങ്ങള്‍ കയ്യേറി പ്രവര്‍ത്തിക്കുന്നവയാണ്. ആല്‍വാര്‍, ഖൈത്രാള് ജില്ലകള്‍ക്ക് കീഴിലാണ് ഈ അനധികൃത കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍.
ഒരു ഡസന്‍ പശുക്കളെയെങ്കിലും കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും മോചിപ്പിച്ചെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനില്‍ ബെനിവാള്‍ പറയുന്നു. ഏകദേശം 35 പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: