ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്കും അഭിനേത്രി അനുഷ്ക ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. കോലി തന്നെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വിവരം അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിന്റെ പേരെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കോലി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
‘ഫെബ്രുവരി 15 ന് ഞങ്ങള്‍ ഞങ്ങളുടെ ആണ്‍കുഞ്ഞ് അകായിയെ വാമികയുടെ കുഞ്ഞ് സഹോരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു.’
കുഞ്ഞിന്റെ ചിത്രം ഇരുവരും പങ്കുവെച്ചിട്ടില്ല. അനുഷ്ക ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തയും ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: