വയനാട് : വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുകയും ജനരോഷം ശക്തമാവുകയും ചെയ്ത വയനാട്ടില്‍ കേന്ദ്ര വനംമന്ത്രി ഭൂപേന്ദര്‍ യാദവ് ബുധനാഴ്ച സന്ദര്‍ശനം നടത്തും.വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുന്ന മന്ത്രി വ്യാഴാഴ്ച രാവിലെ ചേരുന്ന അവലോകന യോഗങ്ങളിലും പങ്കെടുക്കും.
വയനാട്ടിലെ പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മന്ത്രി വയനാട്ടിലെത്തുന്നത്.
നേരത്തേ രാഹുല്‍ ഗാന്ധി എംപിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചിരുന്നു.
വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിനായി ചൊവ്വാഴ്ച വനം, റവന്യൂ, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലുള്‍പ്പെടെ ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി കളക്ടറുടെ ഏകോപനത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: