തൊടുപുഴ : കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി നിയമ വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ 30ലേറെ വിദ്യാര്‍ഥികളാണ് കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാഭീഷണി. ഒരു മണിക്കൂറിലേറെയായി കെട്ടിടത്തിന് മുകളില്‍ കയറി നില്ക്കുന്ന വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം നടക്കുകയാണ്. അഗ്നിശമന സേന താഴെ വലയുമായി നിരന്നിട്ടുണ്ട്.
ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രം മാര്‍ക്ക് ദാനം നടത്തിയെന്നാണ് ആരോപണം. ഈ പ്രശ്നത്തില്‍ കോളേജില്‍ ഇന്നലെ സമരം നടത്തിയതിന് പിന്നാലെ ഏഴു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്ഷന് നടപടി പിന്‍വലിക്കുക , മാര്‍ക്ക് തിരിമറി കാണിച്ച പ്രിന്‍സിപ്പല്‍ രാജിവെക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി തൊടുപുഴ ഡിവൈഎസ്പി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: