യുപി എന്ന രണ്ടക്ഷരത്തിനര്ത്ഥം അണ്ലിമിമിറ്റഡ് പൊട്ടന്‍ഷ്യല്‍ (Unlimited Potential) (പരിധിയില്ലാത്ത സാധ്യത) എന്നാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയുടെ സമ്പദ് ഘടന ഒരു ലക്ഷം കോടിയിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്നും യോഗി. യുപിയില്‍ നടക്കുന്ന ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി.
ലോകമെമ്പാടു നിന്നും പ്രശസ്ത വ്യവസായികള്‍, ഫോര്ച്യുണ് ഇന്ത്യ-ഫോര്ച്യുണ് ഗ്ലോബല്‍ കമ്പനികളുടെ പ്രതിനിധികള്‍, വിദേശ നിക്ഷേപകര്‍, അംബാസഡര്‍മാര്‍, ഹൈകമ്മീഷണര്‍മാര്‍ എന്നിവരുള്‍പ്പെടെ 3000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ഫെബ്രുവരി 19 മുതല്‍ 21 വരെ നാല് ദിവസങ്ങളിലായി നടക്കും.
2014ന് മുന്‍പ് യുപി മറ്റൊരു കാര്യത്തിന്റെ പേരിലാണ് വാര്‍ത്തയില്‍ നിറഞ്ഞിരുന്നത്. ആളുകള്‍ ഇവിടേക്ക് വരാന്‍ പോലും ഭയപ്പെട്ടിരുന്നു. നല്ല സുരക്ഷ നല്ല ഭരണവും നല്ല വികസനവും ആയി ബന്ധപ്പെട്ടു കിടക്കുന്നു. ഇന്നത്തെ യുപി പുതിയ ഭാരതം പോലെ തന്നെ വളരാനുള്ള നിങ്ങളുടെ മിടുക്കിനെ തിരിച്ചറിയുകയും അതിന് വേണ്ട സാഹചര്യം ഒരുക്കുകയും ചെയ്യുമെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: