തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ പൊങ്കാല എത്രയോ മഹത്തായ കര്‍മ്മമാണെന്ന് നടി അനുശ്രീ. ആറ്റുകാല്‍ അമ്മയുടെ പൊങ്കാലയോടനുബന്ധിച്ച് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനുശ്രീ.
ഇതുവരെ ഞാന്‍ പൊങ്കാലയിട്ടിട്ടില്ല. പക്ഷെ പണ്ടുമുതലേ ആറ്റുകാല്‍ അമ്മയുടെ പൊങ്കാലയെക്കുറിച്ച് കേട്ടുവളര്‍ന്ന ആളാണ് ഞാന്‍. അത് എത്രത്തോളം മഹത്തായ കര്മ്മമാണെന്നറിയാം. -അനുശ്രീ പറഞ്ഞു.
പൊങ്കാലയിട്ടിട്ടില്ലെങ്കിലും, ഒരു പാട് വട്ടം ഇവിടെ വന്നിട്ടുണ്ട്,തൊഴുതിട്ടുണ്ട്, പൊങ്കാല കണ്ടിട്ടുണ്ട്. സിനിമയില്‍ എത്തിയ ശേഷം താന്‍ ആദ്യമായി നൃത്തം ചെയ്ത വേദി ആറ്റുകാല്‍ ക്ഷേത്രമാണെന്നും അനുശ്രീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: