ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരുടെ വിശ്വാസവും പിന്തുണയും നേടിയെടുക്കാന്‍ അടുത്ത 100 ദിവസങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ അംഗവും അത് തന്റെ ദൗത്യമാക്കണമെന്നും അദേഹം പറഞ്ഞു. ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ബിജെപി ദേശീയ സമ്മേളനത്തിന്റെ സമാപന ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
അടുത്ത 100 ദിവസങ്ങളില്‍, നമ്മള് ഓരോരുത്തരും ഓരോ പുതിയ വോട്ടര്‍മാരുടെ അടുത്തും എത്തണം, എല്ലാ ഗുണഭോക്താക്കളെയും ഓരോ സമൂഹത്തെയും നേരിട്ട് കണ്ട് നമ്മുടെ ലക്ഷ്യം വ്യക്തമാക്കണം. എല്ലാവരുടെയും വിശ്വാസവും പിന്തുണയും നമുക്ക് നേടേണ്ടതുണ്ട്. നിരന്തരമായ ബന്ധവും സഹകരണ സഹായത്തിലൂടെ മാത്രമെ അത് സാധ്യതമാകു. അടുത്ത 100 ദിവസം നവോന്മേഷത്തോടെയും ഊര്‍ജസ്വലതയോടെയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ന് ഫെബ്രുവരി 18 ആണ്, ഇന്ന് 18 വയസ്സുള്ള യുവാക്കളാണ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 18ാം ലോക്സഭയെ തെരഞ്ഞെടുക്കാന്‍ പോകുന്നത്.
‘വികസിത ഭാരതം’ എന്ന സ്വപ്നവും കാഴ്ചപ്പാടും സാക്ഷാത്കരിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സ്വപ്നങ്ങളും ദൃഢനിശ്ചയവും വലുതായി. ഇന്നത്തെ നമ്മുടെ സ്വപ്നവും പ്രമേയവും ഒരു വിക്ഷിത് ഭാരത് ഉണ്ടാക്കുക എന്നതാണ്. അടുത്ത അഞ്ച് വര്‍ഷം നമ്മുടെ രാജ്യത്തെ അവിടെ എത്തിക്കുന്നതില്‍ നിര്‍ണായകമാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നമുക്ക് ഒരു വികസിത ഭാരതത്തിലേക്ക് ഒരു വലിയ കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: