തിരുവനന്തപുരം: ചിപ്പ്സ് ഉണ്ടാക്കുന്ന കടയില്‍ തീപിടിത്തത്തില്‍ ഒരു മരണം. കൈതമുക്കിലെ ബേക്കറികളില്‍ വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തം.
കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. അപ്പു ആചാരിയാണ് മരിച്ചത്. കണ്ണനും മറ്റൊരാളുമാണ് ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിലുളളത്.
ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പടരാന്‍ കാരണമെന്നാണ് കരുതുന്നത്. അഗ്നിശമനസേന എത്തിയാണ് തീ കെടുത്തിയത്. അപകടകാരണം കൂടുതല്‍ പരിശോധനയ്ക്കുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് അഗ്നിശമനസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: