കൊല്‍ക്കത്ത: എംപിയും ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷനുമായ സുകാന്ത മജുംദാറിനെതിരായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവിയടക്കം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ലോക്സഭാ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം. പോലീസ് മേധാവികളും ബംഗാള്‍ ചീഫ് സെക്രട്ടറിയും 24 പര്‍ഗാനാസ് ജില്ലാ മജിസ്ട്രേറ്റും തിങ്കളാഴ്ച പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം. എല്ലാവര്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍, നോര്‍ത്ത് 24 പര്‍ഗാനാസ് ബസിര്‍ഹട്ട് പോലീസ് സൂപ്രണ്ട് ഹൊസൈന്‍ മെഹ്ദി റഹ്മാന്, അഡീഷണല്‍ സൂപ്രണ്ട് പാര്‍ത്ഥ് ഘോഷ് എന്നിവര്‍ക്കാണ് സമന്‍സ്. ഇതിന് പുറമെ സംസ്ഥാന ചീഫ് സെക്രട്ടറി ബി.പി. ഗോപാലിക്കിനോടും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലാ മജിസ്ട്രേറ്റ് ശരത്കുമാര് ദ്വിവേദിയോടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തൃണമൂല്‍ അതിക്രമം രൂക്ഷമായ സന്ദേശ്ഖാലിയിലേക്കുള്ള യാത്രാമധ്യേയാണ് സുകാന്ത മജുംദാറിനെ പോലീസ് സംഘം തടഞ്ഞത്. തുടര്‍ന്ന് സംഘര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന് ക്രൂരമായ മര്‍ദനമേറ്റു. വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് തള്ളിവീഴ്ത്തി ലാത്തി കൊണ്ട് തല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ സുകാന്തയെ ബസിര്‍ഹട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ബസിര്‍ഹട് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ സുകാന്തയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയപ്പോഴും പോലീസ് മര്ദനമഴിച്ചുവിട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സുകാന്തയുടെ വീട്ടിലെ സരസ്വതി പൂജ മുടക്കാനും പോലീസ് ശ്രമിച്ചുവെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: