തൃശൂര്‍: നിക്ഷേപത്തിന്റെ മറവില്‍ തൃശൂരിലെ ഇന്ത്യന്‍ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തല്‍. പലിശയില്ലാ വായ്പയായി1450 കോടിയോളം നല്‍കിയത് കടലാസ് കമ്പനികള്‍ക്കാണെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
അന്വേഷണം സൊസൈറ്റി ചെയര്മാന് ഉള്‍പ്പടെ മൂവര്‍ സംഘത്തിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ 34 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
തട്ടിപ്പില്‍ സൊസൈറ്റി ചെയര്മാന് സോജന് അവറാച്ചന്, സിനിമാ നിര്‍മാതാവ് അജിത് വിനായക,എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വഡോദ്ര സ്വദേശി യതിന് ഗുപ്തയ്ക്കെതിരെയും അന്വേഷണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: