‘ശബരിമല ആചാര സംരക്ഷണത്തിന് അദ്ദേഹം കൈക്കൊണ്ട, അടിയുറച്ച നിലപാട് ഹൈന്ദവ സമൂഹം എക്കാലവും ഓര്‍മ്മിക്കും. വിശ്വാസ സമൂഹത്തിന് എന്നും പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. ആദ്ധ്യാത്മിക മേഖലയിലെ സംഭാവനകളെ സ്മരിക്കുന്നു. ബന്ധുമിത്രാദികളുടെ ദുഖത്തില്‍ പങ്കുചേരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കെ സുരേന്ദ്രന്
സാമൂഹ്യസാംസ്കാരിക ആദ്ധ്യാത്മിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. ശബരിമല പ്രക്ഷോഭകാലത്ത് വിശ്വാസികളോടൊപ്പം അദ്ദേഹം അടിയുറച്ചുനിന്നു. ആദരാഞ്ജലികള്‍’…
കുമ്മനം രാജശേഖരന്
ണ്ട നാളത്തെ നിസ്വാര്‍ത്ഥമായ അയ്യപ്പ ധര്മ്മപ്രചരണത്തിന്റെ ചരിത്രം സൃഷ്ടിച്ച സംഭവബഹുലമായ ജീവിതത്തിന് തിരശീല വീണു. ശബരിമലയിലെ ആചാരനുഷ്ടാനങ്ങളും വിശ്വാസസങ്കല്പങ്ങളും സംരക്ഷിക്കാന്‍ ധീരോദാത്തമായ പോരാട്ടംനടത്തുകയും അയ്യപ്പന്മാരോടൊപ്പം സമരമുഖത്ത് അടിയുറച്ചു നില്‍ക്കുകയും ചെയ്ത ശശി തമ്പുരാനെ ആര്‍ക്കും മറക്കാനാവില്ല. അധികാര കേന്ദ്രങ്ങളും ഭരണകൂടവും സര്‍വ്വ ശക്തിയും ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടിയപ്പോഴും ധര്‍മ്മത്തിന്റെ കൊടിക്കൂറ ഉയര്‍ത്തി പിടിച്ച് അയ്യപ്പന്മാരോടൊപ്പം അചഞ്ചലമായി നില ഉറപ്പിച്ചു.
അയ്യപ്പനും പന്തളം കൊട്ടാരവും തമ്മിലുള്ള ചരിത്രപരമായ ബന്ധം അരക്കിട്ടുറപ്പിക്കാന്‍ തമ്പുരാന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.
സൗമ്യനും ശാന്തനും അതേ സമയം ഉജ്വല പോരാളിയുമായിരുന്നു. അയ്യപ്പഭക്തി പ്രസ്ഥാനത്തിനും പൊതുജീവിത രംഗത്തിനും തീരാ നഷ്ടമാണ്.ആ ധന്യസ്മരണക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
അക്കരീമണ് കാളിദാസ ഭട്ടതിരിപ്പാട്
ശബരിമല ആചാര സംരക്ഷണ വിഷയത്തില്‍ മുന്നണി പോരാളിയാളിയായി നിന്ന് മഹത് വ്യക്തിത്വമായിരുന്നു ശശികുമാര്‍ വര്‍മ്മ. ആദരാഞ്ജലി…
ശബരിമല അയ്യപ്പസേവാ സമാജം
പന്തളം ശ്രീമൂലം തിരുനാള്‍ ശശികുമാര്‍ വര്‍മ്മ ശബരിമല പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ചുവെന്ന് ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് അനുസ്മരിച്ചു.
പന്തളം കൊട്ടാരത്തിന്റെ മുഖമായി അദ്ദേഹം ജനങ്ങള്‍ക്ക് മുന്നില്‍ നിന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള ജനമുന്നേറ്റത്തില്‍ അദ്ദേഹം ഹിന്ദുസംഘടനകള്ക്കൊപ്പം നിന്നു. രാജ്യമൊട്ടാകെ നടന്ന അയ്യപ്പസംഗമങ്ങളില് അദ്ദേഹം അയ്യപ്പധര്മ്മത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം നാടിനും പ്രത്യേകിച്ച് ഹിന്ദുസംഘടനകള്‍ക്കും വലിയ നഷ്ടമാണെന്ന് ഈറോഡ് രാജന് പറഞ്ഞു.
പുതുമന മനു നമ്പൂതിരി
പന്തളം രാജകുടുംബാംഗവും കൊട്ടാര നിര്‍വാഹക സംഘം മുന്‍ പ്രസിഡന്റുമായിരുന്ന പി.ജി. ശശികുമാര വര്‍മയുടെ വിയോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് നേതാവ് പുതുമന മനു നമ്പൂതിരി അനുശോചനം രേഖപ്പെടുത്തി. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സജീവമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുന്നതിന് ഭക്തജനങ്ങളോട് ഒത്തുചേര്‍ന്ന് നിരവധി കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ശശികുമാര വര്‍മ. ബാഹ്യ ഇടപെടലുകള്‍ ശബരിമലയുടെ മേല്‍ വന്നപ്പോള്‍ നാമജപ പ്രതിഷേധത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത മഹത് വ്യക്തിയായിരുന്നു അദ്ദേഹമെന്നും പുതുമന മനുനമ്പൂതിരി അനുശോചനത്തില്‍ പറഞ്ഞു. സെക്രട്ടറി ലാലു ചവറ, ട്രഷറര്‍ പ്രേംജിത്ത് ശര്‍മ, രക്ഷാധികാരി ഗോവിന്ദന് നമ്പൂതിരി മറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും അനുശോചന യോഗത്തല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: