ന്യൂദല്‍ഹി: ഈ സമരത്തില്‍ സാമൂഹ്യ വിരുദ്ധര്‍ കൂടി പങ്കാളികളായേക്കുമെന്ന കേന്ദ്ര രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് ശരിയായി. അതുതന്നെയാണ് ചൊവ്വാഴ്ച കര്‍ഷകസമരത്തിനിടയില്‍ ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ സംഭവിച്ചത്. സമരക്കാര്‍ക്ക് ഉള്ളില്‍ പതുങ്ങിനിന്ന സാമൂഹ്യവിരുദ്ധര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതായി ഹരിയാന പൊലീസ് വക്താവ് അറിയിച്ചു. മാര്‍ച്ച് മുന്നോട്ട് പോകാന്‍ പൊലീസ് വിസമ്മതിച്ചപ്പോഴാണ് പ്രക്ഷോഭകാരികളുടെ ഇടയില്‍ നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായത്. ഇതോടെയാണ് കണ്ണീര്‍വാതകപ്രയോഗം നടത്താന്‍ പൊലീസ് ഉത്തരവിട്ടത്.
കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച് നടന്നത് ഫെബ്രുവരി 13 ചൊവ്വാഴ്ച ആണെങ്കിലും ഈ മാര്‍ച്ച് എങ്ങിനെ നടത്തണം എന്നത് സംബന്ധിച്ച് കര്‍ഷകസമരക്കാര്‍ ഏകദേശം 40 തവണയെങ്കിലും റിഹേഴ്സല്‍ നടത്തിയിരുന്നുവെന്ന് കേന്ദ്രരഹസ്യപ്പൊലീസ് റിപ്പോര്‍ട്ട്. ഇതില്‍ പത്ത് തവണ റിഹേഴ്സല്‍ നടന്നത് ഹരിയാനയില്‍ ആണെങ്കില്‍ 30 തവണ പഞ്ചാബിലാണ് റിഹേഴ്സല്‍ നടന്നത്.
ഏകദേശം 20,000 പേര് സമരത്തിന് ദല്‍ഹിയില്‍ എത്തുമെന്നും 5000 ട്രാക്ടറുകള്‍ ദല്‍ഹിയില്‍ സമരത്തിന് എത്തുമെന്നും രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പഞ്ചാബിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാന്, ദല്‍ഹി എന്നിവിടങ്ങളില്‍ സമരക്കാരെ തടയാന്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഈ സമരം നടത്തുന്നതിന് മുന്‍പ് ഏകദേശം 100 തവണയെങ്കിലും രഹസ്യ യോഗങ്ങള്‍ നടന്നിട്ടുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: