തിരുവനന്തപുരം: വിസി നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വ്വകലാശാലയുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാര്‍ഷിക സര്‍വകലാശാല ജനല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേര്‍ന്നു. നിയമസഭാ പാസാക്കിയ യൂണിവേഴ്സിറ്റി ഭേദഗതിനിയമം ഗവര്‍ണര്‍ ഒപ്പു വയ്ക്കാത്തതുകൊണ്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. സര്‍വകലാശാല പ്രൊ ചാന്‍സലര്‍ കൂടിയായ കൃഷിമന്ത്രിയും എല്‍ഡിഎഫ് തീരുമാനത്തോട് യോജിക്കുകയായിരുന്നു.
സര്‍വകലാശാലയുടെ മുന്‍ വിസിയും ഫാര്‍മേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ ഡോ: പി. രാജേന്ദ്രന്റെ പേര് സെര്‍ച്ച്കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാല പ്രതിനിധിയായി തെരഞ്ഞെടുക്കണമെന്ന ഔദ്യോഗിക പ്രമേയം വിസി ഡോ: ബി. അശോക് യോഗത്തില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ വിസി യുടെ ഔദ്യോഗികപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങളും ഔദ്യോഗാംഗങ്ങളും സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തിന്റെ പേര് നല്കാന് പാടില്ലെന്ന നിലപാട് കൈക്കൊള്ളുകയും പ്രമേയം തള്ളണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നല്കുന്നതിനുവേണ്ടി ആകുമ്പോള്‍ മറ്റ് പേരുകള്‍ ഒന്നും തന്നെ നിര്‍ദ്ദേശിക്കാത്തത് കൊണ്ട് ഔദ്യോഗിക പ്രമേയത്തിന് നിയമ സാധുത ഉണ്ടെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട്. ഈ മാസം തന്നെ എല്ലാ സര്‍വ്വകലാശാലകളും സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശമനുസരിച്ച് 16ന് കേരളയിലും, 17 ന് കൊച്ചിയിലും, മാസ അവസാനം കണ്ണൂരും യോഗം ചേരുന്നുണ്ട്. ഇടതുപക്ഷ അംഗങ്ങള്‍ എല്ലാ സര്‍വ്വകലാശാലകളിലും ഇന്ന് ‘കാര്‍ഷിക’യില്‍ കൈക്കൊണ്ട നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക.
നിയമസഭ പാസ്സാക്കിയ യൂണിവേഴ്സിറ്റി നിയമ ഭേദഗതി ഗവര്‍ണര്‍ അംഗീകരിക്കാത്തി ടത്തോളം നിലവിലെ നിയമമായിരിക്കും ബാധകമാവുക. സര്‍വ്വകലാശാല പ്രതിനിധിയെ നല്കാന് സര്‍വ്വകലാശാലകള്‍ക്ക് ബാധ്യതയുണ്ട്. സേര്‍ച്ച് കമ്മിറ്റി രൂപീകരണം ചോദ്യം ചെയ്ത് ‘കേരള’യിലെ ചില സെനറ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചപ്പോള്‍ യൂണിവേഴ്സിറ്റി നിശ്ചിത സമയത്തിനുള്ളില്‍ പ്രതിനിധിയെ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് വിസി നിയമന നടപടികള്‍ തുടരാമെ ന്നും ഉത്തരവായിരുന്നു.
യൂണിവേഴ്സിറ്റികള്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നല്കാന് വിസമ്മതിച്ചാല്‍, യൂണിവേഴ്സിറ്റി പ്രതിനിധികള്‍ കൂടാതെ വിസി മാരെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഡോ: മേരി ജോര്‍ജിന്റെ ഹര്‍ജ്ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: