ന്യൂയോർക്ക്: നഗരത്തിലെ സിറ്റി സബ്വേ ട്രെയിൻ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ കൗമാരക്കാരുടെ വഴക്കിനിടയിലുള്ള വെടിവെയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രണ്ട് കൗമാരക്കാർ തമ്മിലുള്ള തർക്കമാണ് വെടിവെയ്പിൽ കലാശിച്ചത്.
വെടിവെയ്പിൽ 34 കാരനായ ഒരാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയും 15 വയസ്സുള്ള ആൺകുട്ടിയും വയസ്സുള്ള മൂന്ന് മുതിർന്നവരും ഉൾപ്പെടുന്നു. നാല് പേരുടെ പരിക്കുകൾ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
വൈകുന്നേരം 4.30 ഓടെ ബ്രോങ്ക്സിലെ ട്രെയിൻ പ്ലാറ്റ്ഫോമിൽ വെടിവെയ്പ് ശബ്ദം കേട്ടതായി യാത്രികർ പറഞ്ഞു. വൈകീട്ടോടെ നഗരത്തിലുടനീളമുള്ള സ്റ്റേഷനുകൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന കുട്ടികളെക്കൊണ്ടും ജോലിക്കാരെക്കൊണ്ട് നിറയുന്ന സമയത്തായിരുന്നു വെടിവെയ്പ് നടന്നത്.
കുട്ടികൾ ചിലർ തർക്കത്തിൽ ഉൾപ്പെട്ടിരുന്നുവെന്നും മറ്റുള്ളവർ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ തർക്കം മൂർഛിക്കുകയും കുട്ടികൾ ചേരിതിരിഞ്ഞ് വെടിവെയ്പ് നടത്തുകയായിരുന്നെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് പോലീസെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ നഗരത്തിലുടനീളം വെടിയേറ്റവരുടെ എണ്ണം 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 39 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സബ്വേ സംവിധാനത്തിലെ കൊലപാതകങ്ങളും കഴിഞ്ഞ വർഷം 10 ൽ നിന്ന് 5 ആയി കുറഞ്ഞുവെന്നും പോലീസ് അറിയിച്ചു.
അതേസമയം സമീപ വർഷങ്ങളിലെ നിരവധി വെടിവെയ്പ് ആക്രമണങ്ങൾക്ക് ശേഷം ഇപ്പോൾ സബ്വേ സ്റ്റേഷനിലുണ്ടായ ആക്രമണം ഏവരിലും ഭയം വർദ്ധിപ്പിച്ചതായി മേയർ എറിക് ആഡംസ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: