റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഇന്ന് ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. ഗോമിയ ബ്ലോക്കിലെ ഗിന്ദൗനിയ വനത്തിൽ കനത്ത മഴയ്ക്കിടയിലും വെടിവയ്പ്പ് തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
എന്നാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രാവിലെ മുതൽ ഏറ്റുമുട്ടലുണ്ടായതായി വിവരമുണ്ട്. ഇതുവരെ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബൊക്കാറോ പോലീസ് സൂപ്രണ്ട് പ്രിയദർശി അലോക് പിടിഐയോട് പറഞ്ഞു.
വനത്തിൽ മാവോയിസ്റ്റ് സ്ക്വാഡിന്റെ സാന്നിധ്യത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ജൽ ജീവൻ മിഷൻ തൊഴിലാളികളെ നക്സലൈറ്റുകൾ തട്ടിക്കൊണ്ടുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: