ചെന്നൈ: 2024ലെ തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ അഭൂതപൂര്‍വമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സര്‍ക്കാരിന്റെ നയപ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി വിസമ്മതിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
അവാസ്തവവും അധാര്‍മ്മികവുമായ ഖണ്ഡികകളാണ് സര്‍ക്കാരിന്റെ നയപ്രസംഗത്തിലെ നിരവധി ഖണ്ഡികകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അത് വായിക്കുന്നത് ഭരണഘടനയെ അപഹാസ്യമാക്കുന്നതിന് തുല്യമാണെന്നും തമിഴ്നാട് ഗവര്‍ണര്‍ പറഞ്ഞു. ദേശീയഗാനത്തോട് അര്‍ഹമായ ബഹുമാനം കാണിക്കാനും അത് പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും പ്ലേ ചെയ്യണമെന്നുമുള്ള എന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനയും ഉപദേശവും അവഗണിക്കപ്പെട്ടുവെന്നും അദേഹം പറഞ്ഞു.
ഈ നയപ്രസംഗം ഞാന്‍ വായിക്കുന്നത് ഭരണഘടനാപരമായ അപഹാസ്യമായിരിക്കും. ജനങ്ങളുടെ നന്മയ്ക്കായി ഈ സഭയില്‍ ഉല്‍പ്പാദനക്ഷമവും ആരോഗ്യകരവുമായ ചര്‍ച്ചകള്‍ നടക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് അദേഹം പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍ ഗവര്‍ണര്‍ നയപ്രസംഗം മേശ പുറത്തു വച്ചതിനു പിന്നാലെ തമിഴ്നാട് നിയമസഭാ സ്പീക്കര്‍ എം.അപ്പാവു നയപ്രസംഗത്തിന്റെ തമിഴ് വ്യാഖ്യാനം വായിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: