പാലക്കാട്: മൂന്നു ദിവസമായി പാലക്കാട് നടന്നുവന്ന ബിഎംഎസ് 20 ാം സംസ്ഥാന സമ്മേളനത്തിന് പ്രൗഡോജ്ജ്വല പരിസമാപ്തി. കാല്‍ലക്ഷം തൊഴിലാളികളുടെ ശക്തിപ്രകടനത്തോടെ ആരംഭിച്ച സമ്മേളനം ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ രൂപരേഖ നല്‍കിയും ബിഎംഎസിനെ സംസ്ഥാനത്തെ ഒന്നാമത്തെ യൂണിയനാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുമായിരുന്നു സമാപനം.
മൂന്നാം ദിവസമായ ഇന്നലെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി എന്ന വിഷയത്തില്‍ റിട്ട. എസ്ബിഐ സോണല്‍ മാനേജരും, സാമ്പത്തിക വിദഗ്ധനുമായ എസ്. ആദികേശവന്റെ പ്രഭാഷണത്തോടെയാണ് സമ്മേളനം തുടങ്ങിയത്. ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് നടന്ന വനിത സമ്മേളനം റിട്ട. ജില്ലാ ജഡ്ജി ടി. ഇന്ദിര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 1200 ലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
ബിഎംഎസ് 70 ാം വര്‍ഷം ഭാവിപ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ദക്ഷിണക്ഷേത്രീയ സഹസംഘടന സെക്രട്ടറി എം.പി. രാജീവന് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ദേശീയ സെക്രട്ടറി എസ്. രാധാകൃഷ്ണന് വരണാധികാരിയായി സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിഎംഎസ് ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് സമാപന പ്രസംഗം നടത്തി. നേതാക്കളായ എം.പി. രാജീവന്, സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, വി. രാജേഷ്, സലീം തെന്നിലാപുരം, സി.ജി. ഗോപകുമാര്‍, ഗോപീഷ് ഉണ്ണി, അഡ്വ. എം.ആര്. മണികണ്ഠന് സംസാരിച്ചു.
ശിവജി സുദര്ശനന് സംസ്ഥാന പ്രസിഡന്റ്, ജി.കെ. അജിത്ത് ജന. സെക്രട്ടറി
പാലക്കാട്: ബിഎംഎസ് സംസ്ഥാന പ്രസിഡന്റായി ബി. ശിവജി സുദര്‍ശനനെയും (കൊല്ലം) ജന. സെക്രട്ടറിയായി ജി.കെ. അജിത്തിനെയും (തിരുവനന്തപുരം), ട്രഷററായി സി. ബാലചന്ദ്രനെയും (പാലക്കാട്) തെരഞ്ഞെടുത്തു. കെ. മഹേഷ്കുമാര്‍ (എറണാകുളം) ആണ് സംഘടനാ സെക്രട്ടറി. പാലക്കാട്ട് നടന്ന 20-ാം സംസ്ഥാന സമ്മേളനത്തിലായിരുന്നു ഇവരെ തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസി: സി.ജി. ഗോപകുമാര്‍ (ആലപ്പുഴ), അഡ്വ. പി. മുരളീധരന് (കോഴിക്കോട്), അഡ്വ. പി. മുരളീധരന് (കാസര്‍കോട്), അഡ്വ. എസ്. ആശാമോള്‍ (ആലപ്പുഴ), കെ. ചന്ദ്രലത (ആലപ്പുഴ), സെക്രട്ടറിമാര്‍: കെ.വി. മധുകുമാര്‍ (എറണാകുളം), സിബി വര്‍ഗീസ് (ഇടുക്കി), ജി. സതീഷ്കുമാര്‍ (പത്തനംതിട്ട), വി. രാജേഷ് (പാലക്കാട്), ദേവുഉണ്ണി (മലപ്പുറം), സോണി സത്യന് (പത്തനംതിട്ട). ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണനായിരുന്നു വരണാധികാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: