ലണ്ടന്‍: മക്കള്‍ക്ക് വിഷം നല്കി ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്സ് ജിലുമോള്‍ ജോര്‍ജ്ജ് (38) അറസ്റ്റില്‍. ഈസ്റ്റ് സസെക്സിലാണ് സംഭവം.
കഴിഞ്ഞദിവസം രാവിലെയാണ് ഹണ്ടേഴ്സ് വേയിലെ വീട്ടില്‍ ജിലുവിനെയും ഒമ്പതും പതിമൂന്നും വയസുള്ള കുട്ടികളെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് കേസ് എടുത്ത് ജിലുമോളെ അറസ്റ്റു ചെയ്തു. ബ്രൈറ്റണ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജിലുവിനെ മാര്‍ച്ച് എട്ടു വരെ റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവ് നാട്ടിലേക്ക് വന്ന സമയത്തായിരുന്നു സംഭവം. കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: