ഡെറാഡൂണ്‍: സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മിച്ച മസ്ജിദ് പൊളിച്ചുനീക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി. സംഘര്‍ഷത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
ഹല്‍ദ്വാനിയിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ച മുഖ്യമന്ത്രി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സാമൂഹിക വിരുദ്ധരാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുകയും ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും സിസിടിവികളും പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ചയാണ് സംഭവം. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച മസ്ജിദ് കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുനീക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. 20ലധികം വാഹനങ്ങളും ബസുകളും പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചു. പോലീസിനുനേരെ കല്ലെറിയുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
സംഭവത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പോലീസുകാര്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹല്‍ദ്വാനി, ബന്ധൂല്പുര എന്നിവിടങ്ങില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും ഹല്‍ദ്വാനിയില്‍ പിന്നീട് പിന്‍വലിച്ചു. ബന്ധൂര്പുരയിലെ നിയന്ത്രണം തുടരും.
നിരവധി പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും തെരച്ചിലും നടത്തിവരികയാണ്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെ സുരക്ഷയും കര്‍ശനമാക്കി. ബന്ധൂല്പുരയിലെ ക്രമസമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികളിലാണെന്ന് എഡിജിപി എ.പി. ആയുഷ്മാന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: