ഇസ്താംബുൾ : ഹാഗിയ സോഫിയയ്‌ക്ക് പിന്നാലെ മറ്റൊരു ക്രിസ്ത്യൻ പള്ളി കൂടി മസ്ജിദാക്കി മാറ്റാൻ തുർക്കി. തന്റെ 20 വര്‍ഷത്തെ ഭരണം കൊണ്ട് തുര്‍ക്കിയെ ജനാധിപത്യരാഷ്‌ട്രത്തില്‍ നിന്നും ഒരു മുസ്ലിം ഏകാധിപത്യ രാജ്യമാക്കി മാറ്റുകയായിരുന്നു തയ്യ്വിബ് എര്‍ദോഗാന്‍. ഇസ്താംബുൾ നഗരത്തിൽ സ്ഥിതി ചെയ്യുന്ന നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ പള്ളിയായ ചോറ ചർച്ചാണ് മെയ് മാസത്തോടെ മുസ്ലീം പള്ളിയാക്കി മാറ്റുന്നത്. മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ മുസ്ലീം പള്ളികൾ നിർമ്മിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല എന്ന ചില മൗലവിമാരുടെ പ്രസ്താവനകള്‍ തെറ്റാണെന്നാണ് ഹേഗിയ സോഫയിയുടെ പിന്നാലെ ചോറ ചര്‍ച്ചും മുസ്ലിം പള്ളിയായി മാറുന്നതിലൂടെ സംഭവിക്കുന്നത്.
വൈകാതെ ഈ ക്രിസ്ത്യന്‍ പള്ളിയുടെ നാല് ചുമരുകള്‍ക്കകത്ത് മുസ്ലിങ്ങള്‍ നമസ്കാരം തുടങ്ങും. മുസ്ലിം പള്ളി ഉദ്ഘാടനം ചെയ്യുന്നതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ജൂലായ് 2020ന് മറ്റൊരു ക്രിസ്ത്യന്‍ പള്ളിയായ ഹേഗിയ സോഫിയയെ മുസ്ലിം മസ്ജിദാക്കി മാറ്റിയിരുന്നു. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എര്‍ദോഗാന്‍ തന്നെയാണ് ഇതിന് പിന്നിലും. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗന്‍ തന്നെയാണ് ചോറ ചര്‍ച്ചിനെയും മുസ്ലീം പള്ളിയാക്കി മാറ്റാൻ തീരുമാനിച്ചത്.
1400 വർഷത്തോളം പഴക്കമുള്ളതാണ് ചോറ ചർച്ച് . കോൺസ്റ്റാൻ്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബുൾ) റോമൻ ഭരണകാലത്താണ് ഇത് നിർമ്മിച്ചത്. ബൈസന്റെ ഭരണകാലത്ത് അകത്ത് കൂടുതൽ അലങ്കാര പ്രവർത്തനങ്ങൾ നടത്തി. അതിൽ നിർമ്മിച്ച മൊസൈക്ക് തറകളും ചുവർ ചിത്രങ്ങളും കാണാൻ അതിമനോഹരമാണ്.
15ാം നൂറ്റാണ്ട് വരെ ഇത് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ രൂപത്തിൽ തുടർന്നു. 1945 ൽ, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലിബറലിസത്തിന്റെ യുഗം ആരംഭിച്ചപ്പോൾ, അത് ഒരു മ്യൂസിയമാക്കി മാറ്റി. 2019 വരെ അതേ രൂപത്തിൽ തുടർന്നു.
ഇതിനുശേഷം, 2020ൽ തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ഇത് മുസ്ലിം പള്ളിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഈ ക്രിസ്ത്യന്‍ പള്ളി മുസ്ലിം പള്ളിയാക്കി നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. അതേ സമയം ഫെബ്രിവരി 23ന് ചോറ ചര്‍ച്ച് മുസ്ലിംപള്ളിയായി തുറന്ന് അവിടെ പ്രാര്‍ത്ഥന നടത്തുമെന്ന് പ്രഖ്യാപനം തെറ്റാണെന്നും പള്ളി തുറക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും എര്‍ദോഗാന്‍ പറഞ്ഞു. 2024 മെയ് മാസത്തിൽ മുസ്ലീം പ്രാർത്ഥനയ്‌ക്കായി ഈ പള്ളി തുറക്കുമെന്നാണ് സർക്കാർ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: