ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന പര്യടനം ഈ മാസം 15-ന് തുടങ്ങും. അടുത്ത മാസം രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗം ചേരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. മാർച്ച് രണ്ടാം വാരമാകും തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുടെ പട്ടിക സംബന്ധിച്ച കണക്കുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. 96.88 കോടി വോട്ടർമാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ടർമാരുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. 49.71 കോടി പുരുഷ വോട്ടർമാരും 47.15 കോടി സ്ത്രീ വോട്ടർമാരുമാണ് ഇത്തവണ വോട്ട് ചെയ്യുക. 48,000 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: