ന്യൂദല്‍ഹി: എം.എസ്. സ്വാമിനാഥന് ഭാരതരത്ന ലഭിച്ചതില്‍ കുടുംബത്തിന് വലിയ സന്തോഷമുണ്ടെന്ന് മകളും ഡബ്യൂഎച്ച്ഒ മുന്‍ മുഖ്യ ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥന്.
രാജ്യത്തെ ഏറ്റവും മഹത്തുക്കളായ വ്യക്തിത്വങ്ങള്‍ക്ക് നല്കുന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണിത്. എന്റെ അച്ഛന് വിടപറഞ്ഞിട്ട് കുറച്ച് മാസങ്ങളെയായിട്ടുള്ളു. ജീവിച്ചിരുന്ന സമയത്ത് ഇത്തരത്തിലുള്ള വാര്‍ത്ത അദ്ദേഹം കേട്ടിരുന്നെങ്കില്‍ തീര്‍ച്ചയായും വളരെ സന്തോഷവാനായിരിക്കുമായിരുന്നു. ജീവിതം മുഴുവന്‍ രാജ്യത്തിനായി പ്രവര്‍ത്തിച്ചതിനുള്ള ആദരവാണിത്. തീര്‍ച്ചയായും വലിയ സന്തോഷം നല്കുന്ന വിസ്മയകരമായ ദിവസമാണിതെന്നും അവര്‍ പറഞ്ഞു.
അവാര്‍ഡ് പഖ്യാപിച്ച സമയത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലായെന്ന് ഒരു ചോദ്യത്തിനുമറുപടിയായി അവര്‍ പറഞ്ഞു. ഇത് അദ്ദേഹത്തോടുള്ള വലിയ ആദരവായിട്ടാണ് കരുതുന്നത്.
മഹത്തായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. എന്റെ ചെറുപ്പത്തില്‍ അദ്ദേഹത്തെ കാണാനെത്തുന്ന കര്‍ഷകര്‍, രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, നൊബേല്‍ ജേതാക്കള്‍, രാഷ്ട്രിയ നേതാക്കള്‍ ആരുമായിക്കോട്ടെ അവരെയെല്ലാം ഒരുപോലെയാണ് കണ്ടിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്മാനമെന്നാണ് കരുതുന്നത്, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: