കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന്. കോട്ടയം ജില്ലയിലാണ് ഇന്ന് പദയാത്ര.വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷം തിരുനക്കരയിലാണ് പൊതുസമ്മേളനം.
തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നിന്നും ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയിലാണ് സമാപിക്കുക. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ രാജ്യത്തെ പൗരന്മാർക്ക് മു്ന്നിലെത്തിക്കുകയാണ് പദയാത്ര ലക്ഷ്യം വയ്ക്കുന്നത്.
ഓരോ ദിവസവും നടക്കുന്ന പദയാത്രയ്ക്ക് ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചു, കഴിഞ്ഞ ഏഴ് ദിവസത്തോളമായി പദയാത്ര തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് പദ്ധതിയിൽ സന്നിഹിതരാകുന്നത്.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2,373 വീടുകൾ നിർമ്മിച്ചു, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ പ്രതിവർഷം 1,40,000 കർഷകർക്ക് 6,000 രൂപ കൈമാറി.ഉജ്ജ്വല യോജന പദ്ധതിയിലൂടെ 16,416 സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ ലഭിച്ചു. ഇത്തരത്തിൽ നിരവധി കേന്ദ്ര പദ്ധതികളാണ് കോട്ടയം ജില്ലയിൽ നടപ്പിലാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: