റാഞ്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ രാജ്ഭവന് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ. രാജ്ഭവൻ അധികാരം ദുരുപയോഗം ചെയ്യുന്ന സാഹചര്യമില്ല. എല്ലാ ജനാധിപത്യ മര്യാദകളും ഞങ്ങൾ വളരെ കർശനമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി തന്നെ ഇഡി കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് രാജിവെച്ചതായി കത്തിൽ സമ്മതിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. ഇതിനു പുറമെ ഇഡി ആളുകൾ ആരാണെന്ന് എനിക്കറിയില്ല, അവരുടെ പേരോ മുഖമോ എനിക്കറിയില്ല, ഏതാനും നിമിഷങ്ങൾ മാത്രമാണ് ഞാൻ അവരെ കണ്ടത്, ഞാൻ അവരെ തിരിച്ചറിയില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
സോറനോട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ രാജ്ഭവൻ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അദ്ദേഹം രാജിവെക്കാൻ പോകുകയാണെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും രാധാകൃഷ്ണൻ പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും രാജിവെക്കാനുള്ള ഭരണഘടനാപരമായ ബാധ്യതകൾ പൂർത്തിയാക്കാൻ ഞങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇഡിയുടെ ഫോൺ സന്ദേശമുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിന് രാജിവെപ്പിക്കാൻ ഞങ്ങൾ രാജ്ഭവനിലേക്ക് വരുന്നു എന്നതായിരുന്നു ആദ്യം ഞങ്ങൾക്ക് ലഭിച്ച സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിന് ശേഷം ഫെബ്രുവരി 5 ന് നിയമസഭയിൽ പിൻഗാമി ചമ്പായി സോറൻ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിൽ പങ്കെടുത്തപ്പോൾ, കേന്ദ്രസർക്കാർ ഗൂഢാലോചന നടത്തിയതിന് ശേഷം രാജ്ഭവൻ ഹേമന്ത് സോറനെ അറസ്റ്റുചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചതായി ജെഎംഎം എക്സിക്യൂട്ടീവ് പ്രസിഡൻ്റ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.ജനുവരി 31ന് ഇഡി ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സോറനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: