കോട്ടയം: ആകമാന സുറിയാനി സഭയ്ക്കായി മലങ്കര മണ്ണില്‍ ഏഴു റമ്പാന്മാരെ ഒരുമിച്ചുവാഴിച്ച് പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. തൂത്തൂട്ടി മോര് ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ ഇന്നലെ വിശുദ്ധ അര്‍പ്പിച്ചശേഷമാണ് ഏഴു വൈദികരെ റമ്പാന് സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.
മോര് അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി ഏലിയാ റമ്പാന് (ഫാ. കുര്യന് പി.കെ.) ഡോ. സലിബ റമ്പാന് (ഡോ. കുര്യാക്കോസ് കൊള്ളന്നൂര്‍), കുര്യാക്കോസ് റമ്പാന് (ഫാ. കുര്യാക്കോസ് ജോണ്‍), ജോഷുവ റമ്പാന് (ഫാ. ജോഷി വെട്ടിക്കാട്ടില്‍) എന്നിവരെയും ബര്‍സൗമോ റമ്പാന് (ഓസ്ട്രേലിയന്‍ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്ത ഫാ. ജോര്‍ജ്ജ് വയലിപ്പറമ്പില്‍), പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി മത്തായി റമ്പാന് (ഫാ. മാത്യു ജോണ്‍ പൊക്കത്തായില്‍), ഗീവര്‍ഗീസ് റമ്പാന് (ഫാ. വര്‍ഗീസ് കുറ്റിപ്പുഴയില്‍) എന്നിവരാണ് റമ്പാന് സ്ഥാനം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: