തിരുവനന്തപുരം: പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കേസിലെ പരാതിക്കാരന് ഷോണ്‍ ജോര്‍ജ്. തന്റെ ഭാര്യയുടെ പെന്ഷന് തുക കൊണ്ടാണ് മകള്‍ വീണ എക്സാലോജിക്കെന്ന സോഫ്റ്റ്വെയര് കമ്പനി സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ വ്യക്തമാക്കിയിരുന്നു.
ഇത് തെറ്റാണെന്നാണ് എക്സാലോജിക്കിന്റെ ബാലന്‍സ് ഷീറ്റ് ചൂണ്ടിക്കാട്ടിയുള്ള ഷോണിന്റെ ആരോപണം. ബാലന്‍സ് ഷീറ്റില്‍ കമ്പനി തുടങ്ങാനായി വീണയുടെ നിക്ഷേപമായുള്ള ഒരു ലക്ഷം രൂപയും, വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കാണിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കേരള നിയമസഭയിൽ തന്റെ മകളുടെ കമ്പനി ഭാര്യ കമല വിജയന്റെ പെൻഷൻ ക്യാഷ്…
Posted by Shone George on Wednesday, February 7, 2024
ഡയറക്ടറായ വീണയില്‍ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിന്റെ വായ്പയാണ് യഥാര്‍ത്ഥത്തില്‍ കമ്പനി മൂലധനമെന്നാണ് ഷോണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: