ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ കഴിഞ്ഞ തവണത്തെ അതേ ഫലം ആവര്‍ത്തിക്കുമെന്ന് ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദ നേഷന്‍’ അഭിപ്രായ സര്‍വേ. ആകെയുള്ള അഞ്ച് സീറ്റുകളില്‍ അഞ്ചിലും ബിജെപി വിജയിക്കുമെന്നാണ് സര്‍വേ ഫലം. ഇൻഡി മുന്നണിയിലെ കക്ഷികള്‍ക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ല.
എന്‍ഡിഎ മുന്നണി 59% വോട്ട് നേടും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ രണ്ട് ശതമാനം വോട്ട് കുറയും. കഴിഞ്ഞ തവണത്തേതിനേത്താള് ഒരു ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ച് ഇൻഡി മുന്നണി 32% വോട്ട് നേടും. മറ്റുള്ളവര്‍ ഒന്‍പത് ശതമാനം വോട്ട് നേടും. ഡിസംബര്‍ 15 മുതല്‍ ജനുവരി 28വരെയാണ് സര്‍വേ നടത്തിയത്. എല്ലാ ലോക്സഭ സീറ്റുകളില്‍ നിന്നുമായി 35,801 പേരില്‍ നിന്നാണ് അഭിപ്രായം തേടിയത്.
രാജസ്ഥാനിൽ ബിജെപി തൂത്തുവാരുമെന്നാണ് പ്രവചനം. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 25ൽ 25 ഉം ബിജെപി നേടുമെന്നാണ് പ്രവചനം. ഹരിയാനയിലും എന്‍ഡിഎ മുന്നേറുമെന്ന് അഭിപ്രായ സര്‍വേയിൽ പറയുന്നു. ആകെയുള്ള 10ല്‍ എട്ട് സീറ്റും മുന്നണി നേടും. രണ്ട് സീറ്റുകള്‍ ഇൻഡു മുന്നണി നേടുമെന്ന് പ്രവചിക്കുന്നു. 50% വോട്ട് എന്‍ഡിഎ നേടും. ഇൻഡി മുന്നണിക്ക് 38% വോട്ടാണ് ലഭിക്കുക.
മധ്യപ്രദേശിൽ ബിജെപി 58 ശതമാനത്തിലധികം വോട്ട് നേടുമെന്നും കോൺഗ്രസ് 38.2 ശതമാനം വോട്ട് ലഭിക്കുന്നും സർവേയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: