പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഇരുമ്പ് കമ്പിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോടെ ചേർന്നുള്ള കമ്പിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തിൽ കുരുക്കിട്ടത്. ആർപിഎറും അഗ്നിരക്ഷാ സേനയും ചേർന്ന് കുരുക്കഴിച്ചാണ് യുവാവിനെ താഴെയിറക്കിയത്.
പേരും സ്വദേശവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിക്കുന്നതെന്ന് ആർപിഎഫ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്ക്ക് വേണ്ടി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: