കൊച്ചി: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ച് ക്ഷേമ പദ്ധതികളുടെയെങ്കിലും ഗുണഭോക്താക്കളാണെന്ന് ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ കെ. ആന്റണി.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ നേരിട്ട് സമ്പര്‍ക്കം ചെയ്യുന്നതിനായുള്ള ഗുണഭോക്തൃ സമ്പര്‍ക്ക അഭിയാന് സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഈ ഗുണഭോക്താക്കളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ട് സമ്പര്‍ക്കം ചെയ്യുന്നതിനാണ് ഗുണഭോക്തൃ സമ്പര്‍ക്ക അഭിയാന് ആവിഷ്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവ വോട്ടര്‍മാരുടെ സമ്മേളനം, ചലോ ഗാവ് അഭിയാന് എന്നിവ പോലെ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ഗുണഭോക്തൃ സമ്പര്‍ക്ക അഭിയാന് സംസ്ഥാന സംയോജകനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്. ശ്രീകാന്ത് അധ്യക്ഷനായി. ചടങ്ങില്‍ ബിജെപി സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, അഭിയാന് സംസ്ഥാന സഹസംയോജകന്മാരായ മനോജ് കുമാര്‍, ഉല്ലാസ് ബാബു എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: