ന്യൂദല്‍ഹി: യുഎസില്‍ വീണ്ടും ഭാരത വംശജനായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സമീര്‍ കാമത്ത് എന്ന വിദ്യാര്‍ത്ഥിയെ തിങ്കളാഴ്ച പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ഡ്യാന പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു സമീര്‍.
ഒരു വര്‍ഷത്തിനിടെ അഞ്ചാമത്തെ ഭാരത വംശജനായ വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ മരണമടയുന്നത്. 2023 ആഗസ്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി ഗവേഷണം നടത്തി വരികയായിരുന്നു സമീര്‍. 2025 ഓടെ ഗവേഷണം പൂര്‍ത്തിയാക്കാനിരിക്കേയാണ് മരണം. സമീറിന്റെ മൃതദേഹ പരിശോധന പൂര്‍ത്തിയായെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് പര്‍ഡ്യൂ സര്‍വകലാശാലയിലെ തന്നെ മറ്റൊരു ഭാരത വംശജനായ വിദ്യാര്‍ത്ഥി നീല്‍ ആചാര്യയും ഇത്തരത്തില്‍ മരിച്ചിരുന്നു. നീലിനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ ഗൗരി സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് നീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞാഴ്ച ഒഹിയോയില്‍ പത്തൊമ്പതുകാരനായ ശ്രേയസ് റെഡ്ഡി എന്ന വിദ്യാര്‍ത്ഥിയും മരിച്ചിരുന്നു. മൂന്ന് ലക്ഷത്തോളം ഭാരതീയ വിദ്യാര്‍ത്ഥികളാണ് യുഎസിലെ വിവിധ സര്‍വകലാശാലകളിലായി പറിക്കുന്നത്. തുടര്‍ച്ചയായുള്ള ഭാരത വംശജരുടെ മരണത്തില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: