ന്യൂദല്‍ഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതില്‍ സോണിയാഗാന്ധി അശേഷം താല്പര്യം പ്രകടിപ്പിച്ചില്ല. മോദിയും ബിജെപിയും അതിനെ ഒരു രാഷ്ട്രീയച്ചടങ്ങാക്കി മാറ്റിയതിനാലാണ് ക്ഷണം ലഭിച്ചിട്ടും സോണിയാഗാന്ധി പങ്കെടുക്കാതിരുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നല്കിയ വിശദീകരണം.
സോണിയ പോപ്പിന് അയച്ച കത്ത്:
Congress President Smt. Sonia Gandhi's letter to Pope Francis on Canonization Ceremony of Mother Teresa pic.twitter.com/cCk3Yn12I1
— Congress (@INCIndia) August 30, 2016
അതേ സമയം, വത്തിക്കാനില്‍ 2016ല്‍ നടന്ന മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സോണിയാഗാന്ധി കാണിച്ച അമിതാവേശം അവര്‍ പോപ്പിന് അയച്ച കത്തില്‍ ഉടനീളം പ്രതിഫലിച്ച് കാണുന്നു. അന്ന് അസുഖം ബാധിച്ചതിനാല്‍ സോണിയ വത്തിക്കാനിലേക്ക് പോവുകയുണ്ടായില്ല.
എങ്കിലും പോപ്പിന് സോണിയാഗാന്ധി അയച്ച കത്തില്‍ ആ ചടങ്ങിനോടുള്ള സോണിയയുടെ ആവേശം മുഴുവന്‍ നുരയ്ക്കുന്നത് കാണാം. അസുഖം ബാധിച്ചില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു എന്ന് സോണിയ കത്തില്‍ പറയുന്നു. തനിക്ക് പകരം രണ്ട് കോണ്‍ഗ്രസ് നേതാക്കളായ മാര്‍ഗരറ്റ് ആല്‍വ, ലൂയിസിനോ ഫലെയ്റോ എന്നിവരെ പരിപാടിക്ക് അയയ്ക്കുന്നുവെന്നും സോണിയ കത്തില്‍ പറയുന്നു.
“മദര്‍ തെരേസയുടെ ആത്മാവിന്റെ അഗാധമായ വിശുദ്ധിയെയും ലക്ഷ്യത്തോടുള്ള പരിശുദ്ധിയെയും മനുഷ്യരാശിക്ക് സേവനം നല്കുന്നതിലൂടെയുള്ള ദൈവസേവനത്തെയും താങ്കളും കാതോലിക്കാ പള്ളിയും നല്കിയ അംഗീകാരത്തില്‍ രണ്ട് കോടി കതോലിക്കക്കാര് ഉള്‍പ്പെടെയുള്ള ഓരോ ഇന്ത്യന്‍ പൗരനും അങ്ങേയറ്റം ആഹ്ളാദവും അഭിമാനവും ഉണ്ട്”- പോപ്പിനയച്ച കത്തില്‍ സോണിയ പറയുന്നു.
ഇതിലൂടെ സോണിയയുടെ ഇരട്ടമുഖമാണ് വെളിവാകുന്നത്. രോഗമില്ലായിരുന്നെങ്കില്‍ താന്‍ തീര്‍ച്ചയായും ആ വിശുദ്ധച്ചടങ്ങില് സംബന്ധിച്ചേനെ എന്നും സോണിയ പറയുന്നു. അതിരില്ലാത്ത സ്നേഹത്തിന്റെയും ദയയുടെയും പ്രതീകമായ മദറിന് തന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും പറയുന്നു.
കോണ്‍ഗ്രസ് നേതാക്കളായ ആദിര്‍ രഞ്ജന്‍ ചൗധരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാഗാന്ധിയും അയോധ്യ പ്രാണപ്രതിഷ്ഠ ബഹിഷ്കരിച്ചിരുന്നു. മതം സ്വകാര്യവിഷയമാണെന്നും എന്നാല്‍ ബിജെപിയും ആര്‍എസ്എസും അയോധ്യാക്ഷേത്രത്തെ രാഷ്ട്രീയകേന്ദ്രമാക്കി മാറ്റിയെന്നുമായിരുന്നു ജയറാം രമേശ് ഈ ബഹിഷ്കരണത്തിന് ന്യായീകരണമായി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: