തിരുവനന്തപുരം: മാസപ്പടി കേസിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണം കെഎസ്ഐഡിയിൽ. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് അന്വേഷണസംഘം ഇവിടെയെത്തിയത്.
എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വ്യക്തത തേടിയേക്കുമെന്നാണ് സൂചന.
സിഎംആര്‍എല്‍-എക്സാലോജിക് വിവാദ സാമ്പത്തിക ഇടപാടില്‍ ആദായ നികുതി വകുപ്പില്‍ നിന്ന് എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയതായി സൂചനയുണ്ട്. സിഎംആര്‍എല്‍ സമര്‍പ്പിച്ച ആദായ നികുതി വിവരങ്ങളില്‍ എസ്എഫ്ഐഒ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്നാണ് വിവരം. ഇതിന് പിന്നാലെ കെഎസ്ഐഡിസിയില്‍ നിന്നും അന്വേഷണസംഘം വിവരങ്ങള്‍ തേടിയേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: