ലക്നൗ: ശ്രീരാമ ദർശനത്തിനായി ഉത്തർപ്രദേശ് സർക്കാർ എല്ലാ നിയമസഭാംഗങ്ങളെയും അയോധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്പീക്കർ. ഫെബ്രുവരി 11 ന് ദർശനം നടത്താൻ ഏവരെയും സംസ്ഥാന സർക്കാർ ക്ഷണിച്ചിട്ടുണ്ടെന്ന് സ്പീക്കർ സതീഷ് മഹാന ചൊവ്വാഴ്ച നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു.
” ഫെബ്രുവരി 11 ന് അയോധ്യാധാം സന്ദർശിക്കാൻ എല്ലാ അംഗങ്ങളേയും ക്ഷണിക്കുന്നു. മുഖ്യമന്ത്രി യോഗിജിയുടെ പേരിലും എന്റെ സ്വന്തം പേരിലുമാണ് ഈ ക്ഷണമെന്ന് സ്പീക്കർ പറഞ്ഞു. രാവിലെ 8 മണിക്ക്, എല്ലാ അംഗങ്ങളും നിയമസഭാ മന്ദിരത്തിന് സമീപം എത്തണം, പോകാൻ ബസുകൾ ക്രമീകരണം ചെയ്തിട്ടുണ്ട്. ഞാനും ബസിൽ ഉണ്ടാകും.” -മഹാന പറഞ്ഞു.
11.30 ഓടെ അയോധ്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സഭയിൽ സ്പീക്കർ പറഞ്ഞു. അംഗങ്ങൾ ആദ്യം ഹനുമാൻഗർഹി ക്ഷേത്രം സന്ദർശിക്കുകയും തുടർന്ന് ഉച്ചയ്ക്ക് 12.30 മുതൽ 2.00 വരെ രാം മന്ദിറിൽ ദർശനം നടത്തുകയും ചെയ്യും. അവിടെ ഉച്ചഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്, അതിനുശേഷം ലഖ്നൗവിലേക്കുള്ള ബസ് 3.15 ന് പുറപ്പെടും, -അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സ്പീക്കർ ഞങ്ങളെ കൊണ്ടുപോയാൽ തങ്ങൾ പോകാമെന്ന് സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ് ശിവപാൽ സിംഗ് യാദവ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: